National Herald | ഭോപാലിലെ നാഷനല്‍ ഹെറാള്‍ഡിന്റെ സ്വത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ശിവരാജ് സിംഗ് ചൗഹാന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com) നാഷനല്‍ ഹെറാള്‍ഡിന്റെ ഭോപാലിലെ ആസ്തികള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍കാര്‍ ഉത്തരവിട്ടു.

National Herald | ഭോപാലിലെ നാഷനല്‍ ഹെറാള്‍ഡിന്റെ സ്വത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ശിവരാജ് സിംഗ് ചൗഹാന്‍

'വസ്തു വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ തീര്‍ചയായും അന്വേഷണം നടത്തും. ബന്ധപ്പെട്ട വസ്തു വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ സീല്‍ ചെയ്യും. വസ്തു വാണിജ്യപരമായി ഉപയോഗിക്കുന്നവര്‍ പിന്നീട് കര്‍ശന നടപടി നേരിടേണ്ടിവരും' എന്ന് സംസ്ഥാന നഗരവികസന, ഭവന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

നാഷനല്‍ ഹെറാള്‍ഡ് വസ്തുവിന്റെ (Building) ഭൂവിനിയോഗം മാറ്റാന്‍ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമായും, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (AJL) നേരത്തെ നാഷനല്‍ ഹെറാള്‍ഡ് ദിനപത്രം പ്രസിദ്ധീകരിച്ച കംപനിക്ക് ഡെല്‍ഹി, പട്ന, മുംബൈ, ഭോപാല്‍, ഇന്‍ഡോര്‍ എന്നിവയുള്‍പെടെ ഒന്നിലധികം നഗരങ്ങളില്‍ സ്വത്തുക്കള്‍ ഉണ്ടായിരുന്നു.

ഭോപാലിലെ ബന്ധപ്പെട്ട പ്രോപര്‍ടി മഹാറാണ പ്രതാപ് (MP) നഗറിലെ പ്രസ് കോംപ്ലക്സിലാണ് സ്ഥിതി ചെയ്യുന്നത്. ഡെല്‍ഹിയിലെ യങ് ഇന്‍ഡ്യയുടെ ഓഫിസ് സീല്‍ ചെയ്തതുള്‍പെടെയുള്ള കേസില്‍ ഇ ഡി നടപടിയെ സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു.

Keywords: Shivraj Singh Chouhan orders probe into commercial use of National Herald property in Bhopal, Madhya pradesh, News, Probe, Chief Minister, Trending, National, Politics.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia