SWISS-TOWER 24/07/2023

Drug Abuse | കണ്ണൂരിലെ ലഹരിപീഡനക്കേസില്‍ ശക്തമായ നടപടിവേണമെന്ന് എസ് എഫ് ഐ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ചെന്ന സംഭവത്തില്‍ കുറ്റക്കാരെ മുഴുവന്‍ പേരെയും കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ ജനകീയമായി ചെറുക്കണമെന്നും എസ് എഫ് ഐ ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.

കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ വെളിപ്പെടുത്തലില്‍ നിന്നാണ് ഞെട്ടലുളവാക്കുന്ന സംഭവം സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീര്‍ക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികള്‍, അധ്യാപക-രക്ഷിതാക്കള്‍ രംഗത്ത് വരേണ്ടതുണ്ടെന്നും കമിറ്റി വിലയിരുത്തി.

ലഹരിക്കെതിരെ സാമൂഹ്യ അവബോധം ശക്തമായ സംവിധാനം ഉണ്ടാവണം. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായി എസ് എഫ് ഐ നടത്തികൊണ്ടിരിക്കുന്ന കാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. 
Drug Abuse | കണ്ണൂരിലെ ലഹരിപീഡനക്കേസില്‍ ശക്തമായ നടപടിവേണമെന്ന് എസ് എഫ് ഐ


സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപെടുത്തും. വിദ്യാര്‍ഥികള്‍ മയക്കുമരുന്നിന്റെ പിടിയില്‍പെടാതിരിക്കാന്‍ സര്‍കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Aster mims 04/11/2022

Keywords: SFI calls for strong action in drug abuse case in Kannur, Kannur, News, Molestation, SFI, Drugs, Students, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia