Follow KVARTHA on Google news Follow Us!
ad

Fire | സ്‌കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,News,Fire,Food,Children,school,Kerala,Alappuzha,
കായംകുളം: (www.kvartha.com) സ്‌കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എന്‍ പി എസ് എല്‍ പി എസ് സ്‌കൂളിലെ പാചകപ്പുരക്കാണ് തീപിടിച്ചത്. 

ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ ആളിയാണ് അപകടം. രാവിലെ കുട്ടികള്‍ക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോള്‍ തീ ആളി പടരുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.

School kitchen caught fire, News, Fire, Food, Children, School, Kerala, Alappuzha

പെട്ടെന്ന് തന്നെ കായംകുളം ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണച്ചു. സ്‌കൂള്‍ കെട്ടിടത്തിന് 20 മീറ്റര്‍ മാറിയാണ് പാചക പുര. അതുകൊണ്ടുതന്നെ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Keywords: School kitchen caught fire, News, Fire, Food, Children, School, Kerala, Alappuzha.

Post a Comment