SC Rejects Plea | തെരഞ്ഞെടുപ്പിൽ ഇവിഎമിന് പകരം ബാലറ്റ് പേപറിൽ വോടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി സുപ്രീം കോടതി തള്ളി

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോടിങ് മെഷീന് (EVM) പകരം ബാലറ്റ് പേപറിൽ വോടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി സുപ്രീം കോടതി തള്ളി. ജനപ്രാതിനിധ്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തായിരുന്നു അഭിഭാഷകൻ എം എൽ ശർമ

ഹർജി സമർപിച്ചത്. ഇൻഡ്യൻ ഭരണഘടനയുടെ ആർടികിൾ 100 അദ്ദേഹം പരാമർശിക്കുകയും ചെയ്തു.       
                         
SC Rejects Plea | തെരഞ്ഞെടുപ്പിൽ ഇവിഎമിന് പകരം ബാലറ്റ് പേപറിൽ വോടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി സുപ്രീം കോടതി തള്ളി

എന്നാൽ ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇത് തള്ളുകയായിരുന്നു. ലോക്‌സഭയിലോ രാജ്യസഭയിലോ വോടെടുപ്പിലൂടെ പാസാക്കാത്ത ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 61 എ നിയമത്തിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്ന് ബെഞ്ചിന്റെ ചോദ്യത്തിന് മറുപടിയായി എം എൽ ശർമ കോടതിയെ ബോധിപ്പിച്ചു.

തുടർന്ന് ഇതിൽ യാതൊരു മെറിറ്റും കണ്ടെത്തിയില്ലെന്നും അതിനാൽ തള്ളുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര നിയമ മന്ത്രാലയത്തെ രണ്ടാം കക്ഷിയാക്കിയാണ് ഹർജി നൽകിയത്. ഈ വകുപ്പ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

Keywords: SC Rejects Plea Against EVM, newdelhi,National,Supreme Court, Latest-News, Top-Headlines, Vote, Rajya Sabha.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia