BJYM activists clash | 'നേതാവിനൊപ്പം കയറ്റിവിട്ടില്ല; ബിജെപി - യുവമോര്‍ച പ്രവര്‍ത്തകര്‍ ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലെ ഗാര്‍ഡുകളെ മര്‍ദിക്കുകയും ബാരികേഡുകള്‍ ചാടിക്കടക്കുകയും ചെയ്തു'; സംഘര്‍ഷം
Aug 10, 2022, 17:20 IST
ഉജ്ജയിൻ: (www.kvartha.com) വിശുദ്ധ മഹാകാലേശ്വര ക്ഷേത്രത്തിനുള്ളില്‍ സംഘര്‍ഷവും ബഹളവും. വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ഭക്തര്‍ അമ്പരന്നു. യുവമോര്‍ച അധ്യക്ഷന്‍ തേജസ്വി സൂര്യയ്‌ക്കൊപ്പം ക്ഷേത്രപരിസരത്ത് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ ക്ഷേത്ര പരിസരത്ത് ബഹളം വയ്ക്കുന്നതും ബാരികേഡുകള്‍ മറികടക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കാവി വസ്ത്രം ധരിച്ച പുരോഹിതരെ അക്രമികള്‍ തള്ളിയിടുന്ന വീഡിയോ ടൈംസ് നൗ പുറത്തുവിട്ടു.
യുവമോര്‍ച അധ്യക്ഷന്‍ കൂടിയായ ബിജെപി എംപി തേജസ്വി സൂര്യ, സാവന്‍ ദര്‍ശനം നടത്താന്‍ ക്ഷേത്രത്തിലെത്തിയതായാണ് വിവരം. സൂര്യയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ചില അനുകൂലികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് അവര്‍ ക്ഷേത്ര പരിസരത്ത് ബഹളം സൃഷ്ടിക്കുകയായാരുന്നുവെന്നാണ് വിവരം.
പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ മഹാകാലേശ്വര്‍ ക്ഷേത്രം ശിവഭക്തരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ്. ആയിരക്കണക്കിന് ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്, പ്രത്യേകിച്ച് സാവന്‍ മാസത്തില്‍. ക്ഷേത്രപരിസരം ഭക്തര്‍ തിങ്ങിനിറഞ്ഞ സമയത്താണ് സംഘര്‍ഷം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ബിജെപി പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും തള്ളുകയും കൈയേറ്റവും ഉണ്ടാവുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട് ചെയ്തു.
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, രാഷ്ട്രീയക്കാര്‍ക്കും വിഐപികള്‍ക്കും ഇളവ് വരുത്തിയ സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണത്തിന്, തിങ്കളാഴ്ച, ഇന്‍ഡോറിലെ എംഎല്‍എ രമേഷ് മെന്‍ഡോള ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചതായി റിപോര്‍ട് വന്നിരുന്നു, അതിനുശേഷം പ്രോടോകോള്‍ ഓഫീസര്‍ ഉള്‍പെടെ രണ്ട് ഉദ്യോഗസ്ഥരെ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
< !- START disable copy paste -->

#Breaking Pandemonium breaks out at #Mahakaleshwar Temple in Ujjain: BJP workers break barricades, assault security guards and priests.@kritsween shares details on the incident. pic.twitter.com/2dDPkbZn9n
— TIMES NOW (@TimesNow) August 10, 2022
ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, രാഷ്ട്രീയക്കാര്‍ക്കും വിഐപികള്‍ക്കും ഇളവ് വരുത്തിയ സന്ദര്‍ഭങ്ങളുണ്ട്. ഉദാഹരണത്തിന്, തിങ്കളാഴ്ച, ഇന്‍ഡോറിലെ എംഎല്‍എ രമേഷ് മെന്‍ഡോള ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചതായി റിപോര്‍ട് വന്നിരുന്നു, അതിനുശേഷം പ്രോടോകോള്‍ ഓഫീസര്‍ ഉള്‍പെടെ രണ്ട് ഉദ്യോഗസ്ഥരെ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: Latest-News, National, Top-Headlines, Clash, Poltics, Controversy, BJP, Assault, Video, Yuva Morcha, BJYM Activists Clash, Ujjain's Mahakaleshwar Temple, Ruckus inside Ujjain's Mahakaleshwar temple as BJP Yuva Morcha workers thrash guards, jump barricades.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.