Follow KVARTHA on Google news Follow Us!
ad

RSS changes DP | ആർഎസ്എസും മോഹൻ ഭഗവതും ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം മാറ്റി ത്രിവർണ പതാകയാക്കി

RSS changes display picture of its social media handles to tricolour ahead of I-Day #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) ട്വിറ്റർ ഹാൻഡിൽ പ്രൊഫൈൽ ചിത്രം മാറ്റി. ത്രിവർണ പതാകയാണ് ഇപ്പോൾ പ്രൊഫൈൽ ചിത്രം. ആർഎസ്എസിനു പുറമെ മേധാവി മോഹൻ ഭാഗവതും പ്രൊഫൈൽ ചിത്രം മാറ്റി. സംഘടനയുടെ പതാക നീക്കം ചെയ്യുകയും ഡിപി ത്രിവർണ പതാകയാക്കി മാറ്റുകയും ചെയ്തു. പ്രൊഫൈൽ ചിത്രം മാറ്റാത്തതിന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർടികളും ആർഎസ്എസിനെയും മോഹൻ ഭഗവതിനെയും നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
                
RSS changes display picture of its social media handles to tricolour ahead of I-Day, National, Newdelhi,News, Top-Headlines, Latest-News, RSS, Twitter, National Flag, Political party, Congress.


'സംഘ് ജനങ്ങളേ, ഇനി ത്രിവർണ പതാക സ്വീകരിക്കൂ', കോൺഗ്രസ് നേതാവും വക്താവുമായ പവൻ ഖേര, ആർ‌എസ്‌എസിന്റെയും അതിന്റെ തലവൻ മോഹൻ ഭഗവതിന്റെയും പ്രൊഫൈൽ ഫോടോയുടെ സ്‌ക്രീൻഷോട് പങ്കിട്ട് ട്വീറ്റ് ചെയ്തു. 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത സംഘടന, സോഷ്യൽ മീഡിയ അകൗണ്ടിലെ ഡിപി ത്രിവർണ പതാകയാക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന സ്വീകരിക്കുമോയെന്ന് കോൺഗ്രസ് ജനറൽ സെക്രടറി ജയറാം രമേശ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

സംഘത്തിന്റെ എല്ലാ ഓഫീസുകളിലും ദേശീയ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് ആർഎസ്എസ് പബ്ലിസിറ്റി വകുപ്പ് കോ-ഇൻചാർജ് നരേന്ദ്ര താകൂർ പറഞ്ഞു. ‘ഹർ ഘർ തിരംഗ’ ക്യാംപയിനിൽ ആർഎസ്എസ് പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ആർഎസ്എസ് പ്രചാരക വിഭാഗം മേധാവി സുനിൽ അംബേകർ നേരത്തെ പറഞ്ഞിരുന്നു. 'ഹർ ഘർ തിരംഗ', 'ആസാദി കാ അമൃത് മഹോത്സവ്' തുടങ്ങിയ പരിപാടികൾക്ക് ആർഎസ്എസ് പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: RSS changes display picture of its social media handles to tricolour ahead of I-Day, National, Newdelhi,News, Top-Headlines, Latest-News, RSS, Twitter, National Flag, Political party, Congress.

Post a Comment