ന്യൂഡെല്‍ഹി: (www.kvartha.com) അങ്കണവാടി സേവന പദ്ധതിയുടെ ഭാഗമായ അനുബന്ധ പോഷകാഹാര പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങള്‍ അമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കുഞ്ഞിന് നല്‍കാന്‍ കഴിയും.
അങ്കണവാടി സേവന പദ്ധതി മന്ത്രാലയം ഡിജിറ്റൈസ് ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും, ഏതെങ്കിലും കാരണത്താല്‍ സംസ്ഥാനത്തിനകത്തു മറ്റെവിടെയെങ്കിലും പോയതോ സംസ്ഥാനത്തിന് പുറത്തു പോയതോ ആയ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം തടസമില്ലാതെ വിതരണം ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ പോഷന്‍ ട്രാകര്‍ ആപ് വഴി കഴിയുന്നു.
കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാര ലഭ്യത സുഗമമാക്കുന്നതിന് ഒരു അങ്കണവാടി കേന്ദ്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനുള്ള ഒരു മൈഗ്രേഷന്‍ മൊഡ്യൂള്‍ പോഷന്‍ ട്രാകറില്‍ നല്‍കിയിട്ടുണ്ട്.
പോഷന്‍ ട്രാകര്‍ പ്രകാരം ഇതുവരെ ഏകദേശം 10.63 കോടി ഗുണഭോക്താക്കള്‍ പദ്ധതിക്ക് കീഴില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 5.61 കോടി ഗുണഭോക്താക്കളുടെ (ഏകദേശം 53%) ആധാര്‍ പരിശോധിച്ചു. കേരളത്തില്‍ ഏകദേശം 10,37,706 ഗുണഭോക്താക്കളില്‍ 33% പേരുടെ ആധാര്‍ പരിശോധിച്ചു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനിയാണ് വെള്ളിയാഴ്ച ഇക്കാര്യം ലോക് സഭയില്‍ രേഖാമൂലം മറുപടിയായി അറിയിച്ചത്.
Keywords: Requirement of Aadhaar for Supplementary Nutrition Programme, New Delhi, News, Food, Children, Aadhar Card, Minister, Lok Sabha, National.