Follow KVARTHA on Google news Follow Us!
ad

VD Satheesan | ഗോള്‍വാള്‍കര്‍ക്കെതിരെ പരാമര്‍ശം: വി ഡി സതീശനെതിരായ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി; കക്ഷി ചേരാന്‍ അബ്ദുല്ലക്കുട്ടി ഹരജി നല്‍കി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,RSS,statement,Kerala,
കണ്ണൂര്‍: (www.kvartha.com) ആര്‍ എസ് എസ് സര്‍ സംഘചാലകായിരുന്ന എം എസ് ഗോള്‍വാള്‍കര്‍ക്കെതിരെ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി. കണ്ണൂര്‍ പ്രിന്‍സിപല്‍ മുന്‍സിഫ് കോടതിയില്‍ ആര്‍ എസ് എസ് നല്‍കിയ കേസാണ് വി ഡി സതീശനുവേണ്ടി ഹാജരായ വക്കീലിന്റെ ആവശ്യപ്രകാരം മാറ്റിയത്.

കേസില്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ വി ഡി സതീശനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സതീശനു വേണ്ടി അഡ്വ. അനൂപ് വി നായരാണ് ഹാജരായത്. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗം ഗോള്‍വാള്‍കറുടെ പുസ്തകത്തിലേതിന് സമാനമാണെന്നായിരുന്നു സതീശന്റെ പ്രസ്താവന. 

Reference against Golwalkar: Case against VD Satheesan adjourned to October 19, Kannur, News, Politics, RSS, Statement, Kerala


ഒരിടത്തും ഗോള്‍വാള്‍കര്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്നിരിക്കെ പ്രസ്താവന ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുളളതാണെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുമായിരുന്നു ആര്‍ എസ് എസ് കോടതിയില്‍ പരാതി നല്‍കിയത്.

ആര്‍ എസ് എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ കെ ബാലറാമായിരുന്നു കേസ് ഫയല്‍ ചെയ്തത്. അതേസമയം വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരായ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയും കണ്ണൂര്‍ ഡി സി സി ജെനറല്‍ സെക്രടറി ഇ ആര്‍ വിനോദും കോടതിയില്‍ ഹരജി നല്‍കി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 19ലേക്ക് മാറ്റി.

Keywords: Reference against Golwalkar: Case against VD Satheesan adjourned to October 19, Kannur, News, Politics, RSS, Statement, Kerala.

Post a Comment