Government service | അപൂര്‍വ ഭാഗ്യം: അമ്മയും മകനും ഒരുമിച്ച് സര്‍കാര്‍ സര്‍വീസിലേക്ക്
Aug 8, 2022, 13:18 IST
മലപ്പുറം: (www.kvartha.com) അമ്മയും മകനും ഒരുമിച്ച് സര്‍കാര്‍ സര്‍വീസിലേക്ക്. മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും മകന്‍ വിവേകുമാണ് ഈ അപൂര്‍വ ഭാഗ്യം നേടിയിരിക്കുന്നത്. ബിന്ദുവിന് 42 വയസും വിവേകിന് 24 വയസുമാണ് പ്രായം. തൊട്ടടുത്ത ദിവസങ്ങളിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
അടുത്തിടെ പ്രസിദ്ധീകരിച്ച എല്‍ ജി എസ് പട്ടികയില്‍ തൊണ്ണൂറ്റി രണ്ടാം റാങ്കോടെയാണ് ബിന്ദുവും എല്‍ ഡി സി മലപ്പുറം റാങ്ക് ലിസ്റ്റില്‍ മുപ്പത്തെട്ടാം റാങ്കോടെ മകന്‍ വിവേകും സര്‍കാര്‍ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.
മകന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി പി എസ് സിക്ക് ശ്രമിച്ചു തുടങ്ങിയതെന്ന് ബിന്ദു പറയുന്നു. ഇത് തന്റെ നാലാമത്തെ പരീക്ഷയാണെന്നും ബിന്ദു പറഞ്ഞു. മകന്‍ വിവേകിന്റെ ആദ്യ എക്‌സാമാണിത്. നേരത്തെ പൊലീസിന്റെ സപ്ലിമെന്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നുവെന്ന് വിവേക് പറയുന്നു. അംഗനവാടി ടീചറാണ് ബിന്ദു. അമ്മയ്ക്കും മകനും ഒരുമിച്ച് ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് ഇവരുടെ കുടുംബം.
Keywords: Rare fortune: Mother and son join government service together, Malappuram, Education, PSC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.