Ramesh Chennithala | കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല
Aug 14, 2022, 16:03 IST
തിരുവനന്തപുരം: (www.kvartha.com) കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസഹിഷ്ണുത വാനോളമെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാറി മാറി വന്ന ഇടത് സര്‍കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാം. ഏകാധിപതിയെന്ന ഹുങ്കിലാണു മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ പോലും കരുതല്‍ തടങ്കല്‍ എന്ന പേരില്‍ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. ഇത്തരം പ്രവര്‍ത്തികളിലൂടെ ബ്രിടിഷ് ഭരണ കാലത്തെപ്പോലും നാണിപ്പിക്കുന്ന അവസ്ഥയില്‍ ആഭ്യന്തര വകുപ്പും പൊലീസും തരം താഴ്ന്നിരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്ന് നാം കണ്ടതാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. നിങ്ങള്‍ എത്ര കേസുകള്‍ എടുത്താലും കരുതല്‍ തടങ്കലും കള്ളകേസുകള്‍ കെട്ടിച്ചമച്ചാലും ഞങ്ങളെ തളര്‍ത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized Pinarayi Vijayan, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Pinarayi Vijayan, K Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.