Car Accident | അഭിഭാഷകന്‍ ഓടിച്ച കാര്‍ ഇടിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു; 'അമിത വേഗതയിലെത്തിയ വാഹനം ഡിവൈഡറിന്റെ മറുവശത്തേക്ക് കയറി മറിഞ്ഞു'

 


ജയ്പൂര്‍: (www.kvartha.com) അഭിഭാഷകന്‍ ഓടിച്ച കാര്‍ ഇടിച്ച് കോണ്‍സ്റ്റബിള്‍ മരിച്ചതായി പൊലീസ്. രമേഷ് ശരണ്‍ (27) ആണ് മരിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മഹിപാല്‍ ബിഷ്ണോയിയാണ് കാര്‍ ഓടിച്ചിരുന്നത്. നൈറ്റ് ഡ്യൂടിയിലായിരുന്നു രമേഷ് ശരണ്‍. ജലമന്ദ് സര്‍കിളിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉടന്‍ തന്നെ എയിംസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ ബിഷ്ണോയ് സമുദായത്തെ പ്രതിനിധീകരിച്ചത് മഹിപാലായിരുന്നു.
             
Car Accident | അഭിഭാഷകന്‍ ഓടിച്ച കാര്‍ ഇടിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു; 'അമിത വേഗതയിലെത്തിയ വാഹനം ഡിവൈഡറിന്റെ മറുവശത്തേക്ക് കയറി മറിഞ്ഞു'

കുടി ഭഗ്തസ്നി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രമേഷ് ശരണ്‍ വെള്ളിയാഴ്ച രാത്രി ഒരു ചെക്പോസ്റ്റില്‍ നൈറ്റ് ഡ്യൂടിയിലായിരുന്നെന്ന് ഡിസിപി (വെസ്റ്റ്) ഗൗരവ് യാദവ് പറഞ്ഞു. 'അര്‍ധരാത്രിയോടെ, ജലമന്ദ് ഭാഗത്ത് നിന്ന് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു. ഡിവൈഡറിന്റെ മറുവശത്തേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും പരിക്കേറ്റു, വാഹനം ഡിവൈഡറിന്റെ മറുവശത്തേക്ക് കയറി രണ്ട് മൂന്ന് തവണ മറിയുകയും ചെയ്തു', യാദവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ബിഷ്ണോയി പൊലീസിനെയും അറിയിച്ചു.

2018ല്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്ന ശരണ്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. പൊലീസ് വകുപ്പിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മൃതദേഹം സംസ്‌കാരത്തിനായി ജന്മനാട്ടിലേക്ക് അയച്ചു. ബിഷ്ണോയിക്കെതിരെ രമേഷ് ശരണിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എസിപി ജയ് പ്രകാശ് അടല്‍ പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും അമിതവേഗത മൂലമാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Rajasthan: Constable hit by speeding car, died, National, News, Jaipur, News, Top-Headlines, Latest-News, Car accident, Rajasthan, Dead, Police Station, Constable.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia