Follow KVARTHA on Google news Follow Us!
ad

Heavy Rain | മഴ എടുത്തത് 13 ജീവനുകള്‍; മൂന്ന് പേരെ കാണാതായി, 166 ദുരിതാശ്വാസ ക്യാംപുകള്‍, 4639 പേരെ മാറ്റിപാര്‍പിച്ചു

Rain took 13 lives; Three people are missing#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കലിതുള്ളിയ കാലവര്‍ഷം കൊണ്ടുപോയത് 13 ജീവനുകള്‍. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ഏഴ് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയം കൂട്ടിക്കല്‍ ചപ്പാത്തില്‍ തിങ്കളാഴ്ച ഒലിച്ചുപോയ കുന്നുപറമ്പില്‍ റിയാസ് (47), മുളന്തുരുത്തി കാരിക്കോട് തേച്ചേത്ത് മലയില്‍ കെ എന്‍ രാമുവിന്റെ മകന്‍ ടി ആര്‍ അനീഷ് (36), നിലമ്പൂര്‍ മൂത്തേടത്ത് മുഹമ്മദ് അദ്നാന്‍ (16), കണ്ണൂര്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ വീട്ടില്‍ രാജേഷ് (45), മണ്ണാളി ചന്ദ്രന്‍ (56), പുളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ റഹീമിന്റെ രണ്ടര വയസ്സുള്ള മകള്‍ നുമ തസ്മീന്‍, കുട്ടമ്പുഴ ഉരുളന്‍ തണ്ണി വനത്തില്‍ പശുവിനെ തീറ്റാനായി പോയ കാവനാക്കുടി പൗലോസ്(65) എന്നിവരാണ് മരിച്ചത്.

Kerala, News, Top-Headlines, Rain, Thiruvananthapuram, Death, Missing, Latest-News, Rain took 13 lives; Three people are missing.

മൂന്ന് പേരെ കാണാതായിട്ടുണ്ട്. തൃശൂരില്‍ രണ്ടും പത്തനംതിട്ടയില്‍ ഒരാളെയുമാണ് കാണാതായത്. മഴക്കെടുതികളെ തുടര്‍ന്ന് സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 4639 പേരെ മാറ്റിപാര്‍പിച്ചു.

തൃശൂരിലാണ് ഏറ്റവും കൂടുതല്‍പേരെ മാറ്റിപാര്‍പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയില്‍ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയില്‍ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.

ഇടുക്കിയില്‍ ഏഴു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപാര്‍പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപാര്‍പിച്ചു.

വയനാട്ടില്‍ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളില്‍ 516 പേരെ പേരെ മാറ്റിപാര്‍പിച്ചിട്ടുണ്ട്. കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.

Keywords: Kerala, News, Top-Headlines, Rain, Thiruvananthapuram, Death, Missing, Latest-News,Wayanad, Idukki, Alappuzha, Thrissur, Rain took 13 lives; Three people are missing.
< !- START disable copy paste -->

Post a Comment