Follow KVARTHA on Google news Follow Us!
ad

Rahul Gandhi Says | 'ഹര്‍ ഘര്‍ തിരംഗ ക്യാംപയിൻ നടത്തുന്നത് 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്ത ദേശവിരുദ്ധ സംഘടന'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Rahul Gandhi's 'Har Ghar Tiranga' dig at BJP-RSS: 'History stands witness...' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ബിജെപിയുടെ 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസ്ഥാന ഖാദി വിലേജ് ഇന്‍ഡസ്ട്രീസ് സന്ദര്‍ശിച്ചതിന്റെ ഫോടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍, ദേശീയ പതാകയുമായി പോസ് ചെയ്ത് ഇസ്തിരിയിടുന്നത് കാണുമ്പോള്‍, 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്ത ദേശവിരുദ്ധ സംഘടനയില്‍ നിന്നാണ് ഹര്‍ഘര്‍ തിരംഗ ക്യാംപയിൻ നടത്തുന്നവര്‍ എന്നതിന് ചരിത്രം സാക്ഷിയാണെന്ന് അദ്ദേഹം എഴുതി.
                                      
Rahul Gandhi's 'Har Ghar Tiranga' dig at BJP-RSS: 'History stands witness...', National, News, Top-Headlines, Bangalore, Rahul Gandhi, Karnataka, BJP, Congress, RSS, History, Twitter, Social-Media.

'സ്വാതന്ത്ര്യസമര സമയത്ത് കോണ്‍ഗ്രസിനെ തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ക്ക് ഇപ്പോള്‍ പാര്‍ടി നടത്താന്‍ കഴിയില്ല,' എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച നാഷണല്‍ ഹെറാള്‍ഡിലെ യംഗ് ഇന്‍ഡ്യന്‍ ഓഫീസ് സീല്‍ ചെയ്തതിന് തൊട്ടുപിന്നാലെ ആര്‍എസ്എസ്-ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പാര്‍ടി ആസ്ഥാനവും പരിസരവും സോണിയഗാന്ധിയുടെയും രാഹുലിന്റെയും വസതികളും ബാരികേഡ് ഉപയോഗിച്ച് തടയുകയും ചെയ്തു.

പ്രധാനമന്ത്രി മോദി തന്റെ ഏറ്റവും പുതിയ മന്‍ കി ബാത്തില്‍ എല്ലാവരോടും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈൽ ചിത്രം (DP) ദേശീയ പതാകയിലേക്ക് മാറ്റാന്‍ അഭ്യർഥിച്ചിരുന്നു. പാര്‍ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടും മറ്റ് നേതാക്കളും തങ്ങളുടെ സോഷ്യല്‍ മീഡിയ ഫോടോകള്‍ ജവഹര്‍ലാല്‍ നെഹ്റു ദേശീയ പതാക ഉയര്‍ത്തിയ ചിത്രം ആക്കി കോണ്‍ഗ്രസ് ഇതിന് മറുപടി കൊടുത്തു.

'രാജ്യത്തിന്റെ അഭിമാനം നമ്മുടെ ത്രിവര്‍ണ പതാകയാണ്. നമ്മുടെ ത്രിവര്‍ണ പതാക ഓരോ ഇന്‍ഡ്യക്കാരന്റെയും ഹൃദയത്തിലാണ്', ദേശീയ പതാക ഉയര്‍ത്തിയ നെഹ്റുവിന്റെ ചിത്രം തന്റെ പ്രൊഫൈല്‍ ഫോടോ ആക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

1929-ലെ ലാഹോര്‍ സമ്മേളനത്തില്‍, രവി നദിക്കരയില്‍ പതാക ഉയര്‍ത്തിക്കൊണ്ട് പണ്ഡിറ്റ് നെഹ്റു പറഞ്ഞു, 'ഈ പതാക ഇപ്പോള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നെന്ന് ഒരിക്കല്‍ കൂടി നിങ്ങള്‍ ഓര്‍ക്കണം. ഒരൊറ്റ ഇന്‍ഡ്യന്‍ പുരുഷന്‍, സ്ത്രീ ഉള്ളിടത്തോളം, ജീവിച്ചിരിക്കുന്ന കുട്ടി, ഈ ത്രിവര്‍ണ പതാകയുടെ അന്തസ് താഴ്ത്തരുത്,' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലെ ഫോടോ ദേശീയ പതാകയിലേക്ക് മാറ്റാത്തതിന് ആര്‍എസ്എസിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു.

'ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുത്. ഹര്‍ ഘര്‍ തിരംഗ', 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടികള്‍ക്ക് ആര്‍എസ്എസ് ഇതിനകം പിന്തുണ നല്‍കിയിട്ടുണ്ട്. പരിപാടികളില്‍ ജനങ്ങളുടെയും സ്വയംസേവകരുടെയും പൂര്‍ണ പിന്തുണയും പങ്കാളിത്തവും ജൂലൈയില്‍ സംഘം അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍കാരും സ്വകാര്യ സ്ഥാപനങ്ങളും സംഘവുമായി ബന്ധപ്പെട്ട സംഘടനകളും ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുക,' ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനില്‍ അംബേദ്കറെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.

'ഇതൊരു പ്രക്രിയയാണ്. നമുക്കത് നമ്മുടെ രീതിയില്‍ കൈകാര്യം ചെയ്യാം. എങ്ങനെ ആഘോഷിക്കാം എന്ന ചിന്തയിലാണ്. അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്രം ആരംഭിച്ച എല്ലാ പരിപാടികളെയും സംഘം ഇതിനകം തന്നെ നിലപാട് വ്യക്തമാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്,' ഒരു ആര്‍എസ്എസ് ഭാരവാഹി വ്യക്തമാക്കി.

Keywords: Rahul Gandhi's 'Har Ghar Tiranga' dig at BJP-RSS: 'History stands witness...', National, News, Top-Headlines, Bangalore, Rahul Gandhi, Karnataka, BJP, Congress, RSS, History, Twitter, Social-Media.

Post a Comment