രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിടീഷ് സര്‍കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ദേശസ്നേഹിയായ ടാഗോര്‍ ആ അംഗീകാരം ബ്രിടീഷ് സര്‍കാരിന് തിരിച്ചു നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഭവം മുതല്‍കൂട്ടായി.
1861 മെയ് ഏഴിന് കൊൽകതയിലാണ് രവീന്ദ്രനാഥ ടാഗോർ ജനിച്ചത്. അച്ഛന്റെ പേര് ദേവേന്ദ്രനാഥ ടാഗോർ, അമ്മ ശാരദാ ദേവി. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1878-ൽ ബാരിസ്റ്ററാകണമെന്ന സ്വപ്നവുമായി ഇൻഗ്ലണ്ടിലെ ബ്രിഡ്ജ്ടണിലുള്ള പൊതുവിദ്യാലയത്തിൽ ചേർന്നു. ലൻഡൻ യൂനിവേഴ്‌സിറ്റിയിൽ നിയമം പഠിച്ചെങ്കിലും ബിരുദം കൂടാതെ 1880-ൽ അദ്ദേഹം ഇൻഡ്യയിൽ തിരിച്ചെത്തി.
രവീന്ദ്രനാഥ ടാഗോർ ദേശീയതയെക്കാൾ മാനവികതയെ പ്രതിഷ്ഠിച്ചു. ഗാന്ധിജിയോട് ടാഗോറിന് വലിയ ബഹുമാനമായിരുന്നു. എന്നാൽ ദേശീയത, ദേശസ്നേഹം, സാംസ്കാരിക ആശയങ്ങളുടെ കൈമാറ്റം, യുക്തിവാദം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്തരായിരുന്നു. ഗാന്ധിജിക്ക് മഹാത്മാ എന്ന പദവി നൽകിയത് ടാഗോറാണ്. ബംഗാളി സാഹിത്യത്തിലൂടെ ഇൻഡ്യൻ സാംസ്കാരിക ബോധത്തിന് ഗുരുദേവൻ പുതുജീവൻ നൽകി. രണ്ട് രചനകൾ രണ്ട് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളായി മാറിയ ഒരേയൊരു കവിയാണ് അദ്ദേഹം. ഇൻഡ്യയുടെ ദേശീയ ഗാനമായ ജനഗണമനയും ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമർ സോനാർ ബംഗ്ലായും ഗുരുദേവന്റെ രചനകളാണ്.
ഗുരുദേവൻ 1901-ൽ ശാന്തിനികേതനിലെത്തി. പ്രകൃതിയുടെ മടിത്തട്ടിൽ മരങ്ങളും പൂന്തോട്ടങ്ങളും ലൈബ്രറിയുമുള്ള ശാന്തിനികേതൻ ടാഗോർ സ്ഥാപിച്ചു. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി. ടാഗോർ തന്റെ പല സാഹിത്യകൃതികളും എഴുതിയത് ശാന്തിനികേതനിലാണ്, അദ്ദേഹത്തിന്റെ വീട് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.
ടാഗോർ 2,230 ഗാനങ്ങൾ രചിച്ചു. ബംഗാളി സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് രബീന്ദ്ര സംഗീതം. ടാഗോറിന്റെ സംഗീതത്തെ അദ്ദേഹത്തിന്റെ സാഹിത്യത്തിൽ നിന്ന് വേർതിരിക്കാനാവില്ല. 1874-ൽ 'തത്ത്വബോധിനി' എന്ന പത്രികയിൽ പ്രസിദ്ധീകരിച്ച 'അഭിലാഷ്' ആണ് ടാഗോറിന്റെ ആദ്യ പ്രസിദ്ധീകൃത കവിത. 'ഭിഖാരിണി'യാണ് ടാഗോർ ആദ്യമായി എഴുതിയ ചെറുകഥ. കുടുംബപത്രമായ 'ഭാരതി'യിൽ 1877-ൽ ഇത് പ്രകാശിതമായി.
ചിന്നപത്ര, സമാപ്തി, കാബൂളിവാല, പൈലാ നമ്പർ എന്നിവ ടാഗോറിന്റെ പ്രശസ്ത ചെറുകഥകളാണ്.1880-ൽ 'വാത്മീകിപ്രതിഭ' എന്ന നാടകം രചിക്കുകയും അതിൽ വാത്മീകിയായി അഭിനയിക്കുകയും ചെയ്തു. 1941 ഓഗസ്റ്റ് ഏഴിനാണ് രവീന്ദ്രനാഥ ടാഗോർ അന്തരിച്ചത്.
Keywords: Rabindranath Tagore; Biography, National, News, Top-Headlines, Newdelhi, Latest-News, India, Best-of-Bharat, British, Government, National Anthem, Rabindranath Tagore.