ഈ വർഷത്തെ കോമൺവെൽത് ഗെയിംസിലെ ബാഡ്മിന്റണിലെ ഇൻഡ്യയുടെ ആദ്യ സ്വർണം കൂടിയാണിത്. രണ്ട് തവണ ഒളിംപിക് മെഡൽ നേടിയ സിന്ധു 2014 കോമൺവെൽത് ഗെയിംസ് ജേതാവ് മിഷേൽ ലിയെ 21-15, 21-13 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഗെയിംസിലെ ഇൻഡ്യയുടെ 19-ാമത്തെ സ്വർണമാണിത്.
മികച്ച തുടക്കമാണ് പിവി സിന്ധുവിന് ലഭിച്ചത്. ആദ്യ ഗെയിമിന്റെ പകുതി പിന്നിട്ടപ്പോൾ 11-8ന് മുന്നിലായിരുന്നു. മിഷേൽ ലി മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ ഗെയിമിൽ സിന്ധുവിന്റെ ജയം 21-15ന് ആയിരുന്നു. രണ്ടാം ഗെയിം മികച്ച രീതിയിൽ തന്നെ ലി ആരംഭിച്ചു. എന്നാൽ നിമിഷങ്ങൾക്കകം സിന്ധു ഒരിക്കൽ കൂടി മുന്നിലെത്തി. കനേഡിയൻ താരം പിഴവുകൾ വരുത്തി, സിന്ധുവിന്റെ ലീഡ് വർധിച്ച് കൊണ്ടിരുന്നു. രണ്ടാം ഗെയിമിന്റെ പകുതി പിന്നിട്ടപ്പോൾ 11-6ന് ലീഡ് നേടിയ സിന്ധു ഒടുവിൽ 21-13ന് ജയിക്കുകയും ചെയ്തു.
Keywords: Latest-News, World, Top-Headlines, Sports, Commonwealth-Games, PV Sindhu, India, Indian Team, Badminton, Badminton Championship, Winner, Commonwealth Games 2022, PV Sindhu wins women’s singles gold at Commonwealth Games.
< !- START disable copy paste -->