Follow KVARTHA on Google news Follow Us!
ad

Supreme Court | തെരഞ്ഞെടുപ്പിന് മുമ്പുള്ള 'രേവഡി സംസ്‌കാരം' സുപ്രീം കോടതി കര്‍ശനമായി ഇടപെടുന്നു; 'ഇലക്ഷന്‍ കമിഷനും സര്‍കാരിനും ഒഴിഞ്ഞുമാറാനാകില്ല'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Supreme Court of India,Election Commission,Declaration,National,
ന്യൂഡെല്‍ഹി: (www.kvartha.com) തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തുടനീളം രേവഡി സംസ്‌കാരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. ഇത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി വീണ്ടും പറഞ്ഞു. ഇലക്ഷന്‍ കമിഷനും സര്‍കാരിനും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല, ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയാനും പറ്റില്ല.

Promising Freebies During Polls 'Serious Economic Issue': Supreme Court, New Delhi, News, Supreme Court of India, Election Commission, Declaration, National

ഇത് നിരോധിക്കുന്ന കാര്യം സര്‍കാരും തെരഞ്ഞെടുപ്പ് കമിഷനും പരിഗണിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പിന് മുമ്പ്, മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ടികളും പൊതുജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കോടതി പറഞ്ഞു. പ്രത്യേകിച്ച്, എല്ലാം സൗജന്യമായി വിതരണം ചെയ്യുന്ന പ്രഖ്യാപനം. ഇതിനെ സാധാരണ 'രേവഡി സംസ്‌കാരം' എന്ന് വിളിക്കുന്നു.

ഇതിനെ നേരിടാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി വാദിച്ചു. കേന്ദ്രം, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികള്‍, തെരഞ്ഞെടുപ്പ് കമിഷന്‍, നീതി ആയോഗ്, ആര്‍ബിഐ, മറ്റ് തല്പരകക്ഷികള്‍ എന്നിവരെ ഉള്‍പെടുത്തണമെന്നും കോടതി പറഞ്ഞു. കൂടാതെ, സൗജന്യങ്ങള്‍ ലഭിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഉള്‍പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

ഈ വിഷയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കകം ഇത്തരമൊരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഈ പൊതുതാല്‍പര്യ ഹര്‍ജിയിലെ അടുത്ത വാദം ഓഗസ്റ്റ് 11 ന് നടക്കും.

വോടെടുപ്പിലൂടെ സര്‍കാര്‍ രൂപീകരിക്കുന്നതിന് പകരമായി പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന പാര്‍ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വികാസ് സിംഗ് ആവശ്യപ്പെട്ടു.

ഇത് വോടറുടെ സ്വന്തം അഭിപ്രായത്തെ മാറ്റിമറിക്കുന്നതാണെന്ന് സര്‍കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇത്തരമൊരു പ്രവണതയിലൂടെ നാം സാമ്പത്തിക നാശത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും മേലുള്ള ഭാരം കൂടുന്നു എന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാന പ്രഖ്യാപനത്തിനെതിരെ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍, തത്വത്തില്‍ ഈ ഹര്‍ജിയെ പിന്തുണയ്ക്കുന്നുവെന്ന് തുഷാര്‍ മേത പറഞ്ഞു. സൗജന്യമായി പലതും നല്‍കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എ എസ് ബൊപണ്ണ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഈ വിഷയത്തില്‍ കേന്ദ്രസര്‍കാരിനോടും തെരഞ്ഞെടുപ്പ് കമിഷനോടും നിലപാട് തേടിയിരുന്നു.

Keywords: Promising Freebies During Polls 'Serious Economic Issue': Supreme Court, New Delhi, News, Supreme Court of India, Election Commission, Declaration, National.


Post a Comment