ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പ്രമുഖ ഗൈനകോളജിസ്റ്റും നടി മാലാപാര്‍വതിയുടെ അമ്മയുമായ ഡോ കെ ലളിത (85) അന്തരിച്ചു. പട്ടം എസ് യു ടി ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 5.48 മണിയോടെയാണ് മരണം സംഭവിച്ചത്. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 12 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനായ കാര്‍ത്തികപ്പള്ളി സ്വദേശി സി ഒ കേശവന്‍ - ഭാനുമതി ദമ്പതികളുടെ മൂത്തമകളാണ് ഡോ ലളിത. ആറ് പതിറ്റാണ്ടോളം ഗൈനകോളജി രംഗത്ത് പ്രവര്‍ത്തിച്ച ഡോ കെ ലളിത ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
1954-ല്‍ തിരുവനന്തപുരം മെഡികല്‍ കോളജിലെ നാലാമത്തെ ബാചില്‍ നിന്നും എംബിബിഎസ് നാലാം റാങ്കോടെ പാസായ ലളിത ഗൈനകോളജിയില്‍ പിജി നേടിയിട്ടുണ്ട്. പ്രസവചികിത്സാ രംഗത്ത് ഗൈനകോളജിസ്റ്റുകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഗൈനകോളജിയില്‍ ബിരുദാനന്തരബിരുദം നേടുന്നത്.
ആദ്യം സംസ്ഥാന ഹെല്‍ത് സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ ലളിത 1964-ല്‍ ആണ് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചേര്‍ന്നത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയും ആയിരുന്നു. 1992-ല്‍ മെഡികല്‍ കോളജില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് എസ് യു ടി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. അര്‍ബുദ ബാധ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത് വരെ ഗൈനകോളജി രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്. മാല പാര്‍വതി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. സിഡിറ്റ് ലോ ഓഫിസര്‍ ആയിരുന്ന ബി സതീശന്‍ മരുമകന്‍ ആണ്. അനന്തകൃഷ്ണന്‍ ചെറുമകന്‍.
സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5.30-ന് ശാന്തികവാടത്തില്‍ നടക്കും.
Keywords: Prominent Gynecologist Dr K Lalitha passed away, Thiruvananthapuram, News, Health, Doctor, Obituary, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

