കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരെയുള്ള പിന്‍വാതില്‍ നിയമന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസ്.
തനിക്കെതിരെ സര്‍വകലാശാല സേവ് ഫോറം എഴുന്നെള്ളിക്കുന്ന വിവരാവകാശ രേഖ അക്കങ്ങളിലെ കള്ളകളിയാണെന്നാണ് പ്രിയയുടെ ഫേസ്ബുക് പോസ്റ്റിലെ പരിഹാസം. പ്രിയ വര്‍ഗീസ് ഉള്‍പെടെയുള്ളവര്‍ക്ക് ലഭിച്ച റിസര്‍ച് സ്‌കോര്‍ രേഖപ്പെടുത്തിയ വിവരാവകാശ രേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതു വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പ്രിയയുടെ പ്രതികരണം.
പുറത്തുവന്ന റിസര്‍ച് സ്‌കോറുകള്‍ എല്ലാം പൊള്ളയായ അവകാശ വാദങ്ങളാണ്. ഇവ സര്‍വകലാശാല അധികൃതര്‍ പരിശോധിച്ചു വിലയിരുത്തിയതല്ലെന്നും പ്രിയ വ്യക്തമാക്കുന്നു. താന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയതിന്റെ പൂര്‍ണമായ എല്ലാ വിവരങ്ങളും നല്‍കിയിരുന്നുവെങ്കില്‍ കൂടുതല്‍ സ്‌കോര്‍ ലഭിക്കുമായിരുന്നുവെന്ന് പ്രിയ അവകാശപ്പെട്ടു.
സമകാലിക മലയാളം, സ്ത്രീ ശബ്ദം എന്നീ ആനുകാലികങ്ങളില്‍ എഴുതിയതിന്റെ വിശദാംശങ്ങള്‍ താന്‍ നല്‍കിയിരുന്നില്ലെന്നും പ്രിയാ വര്‍ഗീസ് തന്റെ ഫേസ്ബുക് പേജില്‍ ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റുകാരന്റെ ജീവിത പങ്കാളിയെന്ന നിലയില്‍ എപ്പോഴും സോഷ്യല്‍ ഓഡിറ്റിങ്ങിനെ ഭയന്നു ജീവിക്കുന്ന ഒരാളാണ് താന്‍.
അതുകൊണ്ട് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ പൂരിപ്പിക്കുമ്പോഴും അതീവ ജാഗ്രതയുണ്ടായിരുന്നു. തന്റെ അഭിമുഖം ഓണ്‍ലൈന്‍ ആയിരുന്നതുകൊണ്ട് റെകോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൂടി വിവരാവകാശം ചോദിച്ച് എടുത്തു വെച്ച് ചാനലില്‍ സംപ്രേക്ഷണം ചെയ്യൂവെന്നും പ്രിയാ വര്‍ഗീസ് തന്റെ പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
Keywords: Priya Varghese reacts to the appointment controversy, Kannur, News, Politics, Education, Controversy, Kerala.