Follow KVARTHA on Google news Follow Us!
ad

Donates Ambulance | അപ്പു എക്‌സ്പ്രസ്: പുനീത് രാജ് കുമാറിന്റെ ഓര്‍മയ്ക്കായി ആംബുലന്‍സ് സൗജന്യമായി നല്‍കി പ്രകാശ് രാജ്

Prakash Raj donates free ambulance in memory of Puneeth Rajkumar #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) അന്തരിച്ച സാന്‍ഡല്‍വുഡ് നടന്‍ പുനീത് രാജ് കുമാറിന്റെ സ്മരണയ്ക്കായി പാവപ്പെട്ടവര്‍ക്ക് വേണ്ടി നടന്‍ പ്രകാശ് രാജ് മൈസൂറിലെ മിഷന്‍ ആശുപത്രിക്ക് ആംബുലന്‍സ് സൗജന്യമായി നല്‍കി. 'അപ്പു എക്‌സ്പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അപ്പു എക്‌സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗന്‍ഡേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം' പ്രകാശ് രാജ് കുറിച്ചു. അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനീത് രാജ് കുമാറിനെ വിളിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗന്‍ഡേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. 

News,National,India,chennai,Death,Entertainment,Cine Actor,hospital, Ambulance,Top-Headlines, Prakash Raj donates free ambulance in memory of Puneeth Rajkumar


നവംബര്‍ ഒന്നിന് കര്‍ണാടക സര്‍കാര്‍ പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്ന്  46-ാം വയസിലായിരുന്നു പുനീത് രാജ് കുമാര്‍ അന്തരിച്ചത്. വ്യായാമശാലയില്‍വച്ച് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Keywords: News,National,India,chennai,Death,Entertainment,Cine Actor,hospital, Ambulance,Top-Headlines, Prakash Raj donates free ambulance in memory of Puneeth Rajkumar 

Post a Comment