ന്യൂഡെല്‍ഹി: (www.kvartha.com) ശ്രീനഗറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു വരിച്ചതായി ഉദ്യോഗസ്ഥര്‍. കോന്‍സ്റ്റബിള്‍ സര്‍ഫറാസ് അഹമ്മദാണ് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ നടന്ന ഏറ്റമുട്ടലിലാണ് സര്‍ഫറാസ് അഹമ്മദിന് വെടിയേറ്റത്.
ഉടന്‍തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനഗറിലെ നൗഹട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് വെടിയേറ്റതായും റിപോര്‍ടുണ്ട്.
കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ ഗ്രെനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ ഉള്‍പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സുരക്ഷാസേന അറിയിച്ചിരുന്നു. പുല്‍വാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിക്കുകയും ചെയ്തിരുന്നു. ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്.
Keywords: News,National,India,New Delhi,Top-Headlines,Police men,Death,Injured,Terror Attack,Treatment, Policeman, injured in Srinagar shootout, dies: J&K Police