Follow KVARTHA on Google news Follow Us!
ad

Gold smuggling case | നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ കണ്ണികളെന്നു സംശയിക്കുന്ന 14 യുവാക്കളുമായി പൊലിസ് തലശേരിയില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങി

Police returned to Kochi from Thalassery with 14 youths suspected to be the links in the Nedumbassery gold #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) നെടുമ്പാശ്ശേരി വിമാനത്താവളം വഴി എയര്‍പോര്‍ട് കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണംകടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന് പൊലിസ് സംശയിക്കുന്ന14യുവാക്കളെ തലശേരിയില്‍ നിന്നും കൊച്ചിയിലേക്ക് ചോദ്യം ചെയ്യാനായി ഞായറാഴ്ച വൈകുന്നേരം കൊണ്ടുപോയി.
            
Latest-News, Kerala, Kannur, Kochi, Top-Headlines, Nedumbassery Airport, Airport, Smuggling, Investigates, Nedumbassery Gold Smuggling Case, Police returned to Kochi from Thalassery with 14 youths suspected to be the links in the Nedumbassery gold smuggling case.

ഒന്നരക്കിലോ സ്വര്‍ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂര്‍ വെന്നുര്‍ സ്വദേശി അഫ്സലിനെ(35)യും കൂട്ടാളികളെയുമാണ് തലശേരിയിലെ ആഡംബര ഹോടെല്‍ വളഞ്ഞ് നെടുമ്പാശേരി പൊലിസ് പിടികൂടിയത്. ഇയാളുടെ കൂടെ ഹോടെല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയടക്കം സഞ്ചരിച്ച ഇനോവ, വാഗനര്‍ വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. അതേ സമയം പിടിയിലായവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

നെടുമ്പാശ്ശേരി പൊലീസ് സംഘം തലശ്ശേരിയില്‍ സ്വര്‍ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധന നടത്തുകയാണ്. ഗള്‍ഫില്‍ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് ഉമ്മ ഉമ്മല്ലു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹോടെല്‍ മുറിയില്‍ അഫ്സല്‍ ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് പറഞ്ഞു. പിടിക്കപ്പെട്ടവര്‍ ക്രിമിനല്‍ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവര്‍ കൃത്യമായി മറുപടി പറയുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും എസ് ഐ പറഞ്ഞു. തലശേരി ജെനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമാണ് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

കാണാതായ അഫ്സല്‍ തലശേരിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തലശേരി ടൗണ്‍ പൊലിസിന്റെ സഹായത്തോടെയാണ് നെടുമ്പാശേരി പൊലിസ് യുവാക്കളെ പിടികൂടിയത്. ഗള്‍ഫില്‍ നിന്നും കടത്തിയ സ്വര്‍ണം അഫ്സല്‍ ആളുമാറി കൊടുത്തുപോയതായാണ് പൊലിസ് സംശയിക്കുന്നത്. ഇതുകാരണം സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഭീഷണി ഇയാള്‍ക്കുണ്ട്. 

ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ നിന്നും വന്ന മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഉമ്മ പൊലിസില്‍പരാതി നല്‍കിയത്. എന്നാല്‍ താന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അഫ്സല്‍ പൊലിസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൂട്ടുകാരന്റെ വിവാഹവുമായി ബന്ധപ്പെട്ട പാര്‍ടിയില്‍ പങ്കെടുക്കുന്നതിനാണ് തലശേരിയിലെത്തിയത്. താന്‍ ഗള്‍ഫില്‍ നിന്നും വരുന്ന വഴി ബംഗ്ളൂരിലേക്ക് പോകുമെന്ന് വീട്ടുകാരെ വിവരമറിയിച്ചതായും അഫ്സല്‍ മൊഴി നല്‍കിയിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Kochi, Top-Headlines, Nedumbassery Airport, Airport, Smuggling, Investigates, Nedumbassery Gold Smuggling Case, Police returned to Kochi from Thalassery with 14 youths suspected to be the links in the Nedumbassery gold smuggling case.
< !- START disable copy paste -->

Post a Comment