PM Modi | 'ആഗസ്റ്റ് 9 ദേശീയ വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകം'; ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും സ്മരിച്ച് പ്രധാനമന്ത്രി

 



ന്യൂഡെല്‍ഹി: (www.kvartha.com) ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെയും സമരം ഒരുമിച്ച് കൊണ്ടുവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1942-ല്‍ മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ആഗസ്റ്റ് എട്ടിന് ബോംബെയിലെ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന പ്രസംഗത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിര്‍ണായക കാമ്പയിന്‍ ആരംഭിച്ചു.

ഇതില്‍ പരിഭ്രാന്തരായ ബ്രിട്ടീഷ് സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തെ അറസ്റ്റ് ചെയ്തെങ്കിലും ഗാന്ധിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിച്ചു. ബാപ്പുവിന്റെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും അനുസ്മരിക്കുന്നെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

PM Modi | 'ആഗസ്റ്റ് 9 ദേശീയ വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകം'; ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും സ്മരിച്ച് പ്രധാനമന്ത്രി


ട്വീറ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു:

'ബാപ്പുവിന്റെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്ത എല്ലാവരെയും അനുസ്മരിക്കുന്നു.'

'ബോംബെയില്‍ ക്വിറ്റ് ഇന്‍ഡ്യാ സമരത്തിന്റെ തുടക്കത്തിലെ മഹാത്മാഗാന്ധിയുടെ ചിത്രം ഇതാ. (നെഹ്റു സ്മാരക ശേഖരത്തില്‍ നിന്ന് )'

'ആഗസ്റ്റ് 9 നമ്മുടെ ദേശീയ വിപ്ലവത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു,' ലോക്‌നായക് ജെപിയുടെ പരാമര്‍ശവും മോദി പങ്കുവച്ചു.

ബാപ്പുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ജെ പി, ഡോ. ലോഹ്യ തുടങ്ങിയ മഹാരഥന്മാര്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

Keywords:  News,National,India,New Delhi,Prime Minister,Top-Headlines,Twitter,Social-Media,History, PM remembers all those who took part in Quit India Movement under Bapu's leadership
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia