അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോഡി പറഞ്ഞു. രാജ്യത്തെ ചൂഷണം ചെയ്തവര്‍ക്ക് അത് മടക്കിനല്‍കേണ്ടിവരും. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും മോദി കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണെന്നും കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ലെന്നും മോഡി കൂട്ടിച്ചേർത്തു.
ഈ മണ്ണിന് ശക്തിയുണ്ടെന്നും എത്ര വെല്ലുവിളികൾ നേരിട്ടിട്ടും ഇൻഡ്യ തലകുനിക്കാതെ മുന്നേറിക്കൊണ്ടേയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ അദ്ദേഹം കൊറോണ കാലഘട്ടത്തെയും അനുസ്മരിച്ചു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ഇൻഡ്യയോടുള്ള ലോകത്തിന്റെ മുഴുവൻ സമീപനവും മാറി. ലോകം അഭിമാനത്തോടെയും പ്രതീക്ഷയോടെയും ഇൻഡ്യയിലേക്ക് ഉറ്റുനോക്കുന്നുവെന്നും മോഡി കൂട്ടിച്ചേർത്തു.
ഇൻഡ്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി പരാമർശിച്ചു. ഇൻഡ്യയുടെ വിദ്യാഭ്യാസ നയം മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇന്ന് ലോകം പരിസ്ഥിതി പ്രശ്‌നത്തെ അഭിമുഖീകരിക്കുകയാണ്. ആഗോളതാപനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്കൊരു വഴിയുണ്ട്. അതിനായി നമ്മുടെ പൂർവികർ നൽകിയ പൈതൃകമുണ്ട്. സ്വാശ്രയ ഇൻഡ്യ, അത് ഓരോ പൗരന്റെയും, ഓരോ സർകാരിന്റെയും, സമൂഹത്തിന്റെ ഓരോ യൂണിറ്റിന്റെയും ഉത്തരവാദിത്തമായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: PM Modi lists 5 pledges in Independence Day speech, says 'India must be a developed nation in 25 years', National,News,Top-Headlines,Prime Minister,Narendra Modi,Latest-News,Independence-Day,India.