P K Krishnadas | ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍കാര്‍ അട്ടിമറിച്ചുവെന്ന് പി കെ കൃഷ്ണദാസ്

 


കണ്ണൂര്‍: (www.kvartha.com) കേന്ദ്ര സര്‍കാര്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍കാര്‍ അട്ടിമറിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

P K Krishnadas | ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍കാര്‍ അട്ടിമറിച്ചുവെന്ന് പി കെ കൃഷ്ണദാസ്

കുടുംബശ്രീ നിര്‍മിച്ച പതാകകള്‍ 90 ശതമാനം സ്‌കൂളുകളിലും വിതരണം ചെയ്തില്ല. ഇതുവഴി ദേശീയ പതാകയോട് അനാദരവ് കാണിച്ചിരിക്കുകയാണെന്നും ഇത് ദേശവിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവം അട്ടിമറിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പരാതി നല്‍കുമെന്നും കൃഷണദാസ് പറഞ്ഞു.

ഫേസ് ബുക് പോസ്റ്റിലൂടെ കാശ്മീര്‍ പരാമര്‍ശം നടത്തിയ കെ ടി ജലീല്‍ രാജ്യാദോഹ കുറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ വക്കാലത്താണ് കെ ടി ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വിഷയത്തില്‍ സിപിഎം മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: PK Krishnadas says state government sabotaged Har Ghar Tiranga project in Kerala,  Kannur, News, Politics, Independence-Day, Trending, National Flag, Criticism, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia