Pit bull attack | പിറ്റ് ബുളിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍; ഉടമകള്‍ക്കെതിരെ കേസ്

 


ഗുരുഗ്രാം: (www.kvartha.com) അമേരികന്‍ നായയായ പിറ്റ് ബുളിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

Pit bull attack | പിറ്റ് ബുളിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍; ഉടമകള്‍ക്കെതിരെ കേസ്

ഡെല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ ഒരു പിറ്റ് ബുള്‍ യുവതിയെ ആക്രമിക്കുകയും തലയിലും മുഖത്തും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നായയുടെ ഉടമകള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പരിക്കേറ്റ മുന്നി പ്രദേശത്തെ ഏതാനും വീടുകളില്‍ വീട്ടുജോലി ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെ പൊതുമരാമത് വകുപ്പ് ഓഫിസിന് സമീപത്തൂടെ നടന്നുപോകുമ്പോള്‍ വിനിത് ചികര എന്നയാള്‍ പിറ്റ് ബുളുമായി അതുവഴി വന്നു. ചികര നായയുടെ ചങ്ങല അഴിച്ചതോടെ അത് മുന്നിയുടെ മുകളിലേക്ക് ചാടി ദേഹമാസകലം കടിക്കുകയായിരുന്നു. തലയിലും മുഖത്തുമാണ് ഗുരുതരമായി പരിക്കേറ്റത്.

നിലവിളികേട്ട് പ്രദേശവാസികള്‍ ഓടിയെത്തി നായയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിനിത് ചികരയുടെ ഭാര്യ നീതു ചികരയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം അന്വേഷിക്കുകയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ പ്രീത് പാല്‍ സിംഗ് സാംഗ് വാന്‍ പറഞ്ഞു.

Keywords: Pit bull mauls woman in Gurugram, owners booked, News, Attack, Dog, Injured, Hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia