ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയറുമായി ടെലിഫോണില്‍ സംസാരിച്ചു. ഫിലിപീന്‍സിന്റെ പതിനേഴാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍കോസ് ജൂനിയറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇരു നേതാക്കളും ഉഭയകക്ഷി ഇടപെടലിന്റെ വിവിധ മേഖലകള്‍ അവലോകനം ചെയ്യുകയും സമീപ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ചയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്‍ഡ്യയുടെ ആക്ട് ഈസ്റ്റ് നയത്തിലും ഇന്‍ഡോ പസഫിക് കാഴ്ചപ്പാടിലും ഫിലിപീന്‍സ് വഹിക്കുന്ന പ്രധാന പങ്ക് പ്രധാനമന്ത്രി ആവര്‍ത്തിച്ചു, ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഫിലിപീന്‍സിന്റെ വികസനത്തിനായുള്ള തന്റെ പദ്ധതികളിലും ഇന്‍ഡ്യയുടെ പൂര്‍ണ പിന്തുണ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍കോസ് ജൂനിയറിന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
Keywords: Phone call between Prime Minister Narendra Modi and H E Mr. Ferdinand Marcos Jr., President of the Philippines, New Delhi, News, Politics, Phone call, Prime Minister, Narendra Modi, National.