Amit Shah | കുടുംബാധിഷ്ഠിത പാര്‍ടികളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

 


ഭുവനേശ്വര്‍: (www.kvartha.com) കുടുംബാധിഷ്ഠിത പാര്‍ടികളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . 'Modi@20' എന്ന പുസ്തകത്തിന്റെ ഒഡിഷ പതിപ്പ് തിങ്കളാഴ്ച ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷ.

കുടുംബാധിഷ്ഠിത പാര്‍ടികള്‍ ഒന്നുകില്‍ സ്വയം മാറണം, അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പരാജയം നേരിടാന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. രാജവംശവും പ്രീണനവും അഴിമതിയും രാജ്യത്തിന്റെ രാഷ്ട്രീയത്തെ ബാധിച്ചുവെന്നും 1960 കള്‍ക്ക് ശേഷം എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ഇല്ലാതാക്കിയെന്നും ഷാ പറഞ്ഞു.

Amit Shah | കുടുംബാധിഷ്ഠിത പാര്‍ടികളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

എന്നിരുന്നാലും, ജനാധിപത്യത്തില്‍ നിന്ന് സ്വജനപക്ഷപാതം ഇല്ലാതാക്കി കൊണ്ടുള്ള ഏറ്റവും വലിയ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയിരിക്കുന്നത്. കുടുംബാധിഷ്ഠിത പാര്‍ടികളെല്ലാം സ്വജനപക്ഷപാതം തങ്ങളുടെ മൂലധനമായി കരുതി മുന്നോട്ട് പോകുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി സ്വജനപക്ഷപാതത്തിന്റെ രാഷ്ട്രീയം പ്രകടനത്തിന്റെ രാഷ്ട്രീയമാക്കി മാറ്റി.

വംശപരവും ജാതി രാഷ്ട്രീയവും ആഴത്തില്‍ വേരൂന്നിയ ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് ഞങ്ങളുടെ പാര്‍ടി തുടര്‍ചയായി നാല് തെരഞ്ഞെടുപ്പുകള്‍ (രണ്ട് ലോക്സഭാ, രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍) വിജയിച്ചു. എല്ലാ കുടുംബ പാര്‍ടികളും ഒന്നുകില്‍ മാറണം, അല്ലെങ്കില്‍ വീണ്ടും വീണ്ടും പരാജയം നേരിടാന്‍ തയാറാവണമെന്നും, അദ്ദേഹം പറഞ്ഞു.

പ്രീണനമെന്നാല്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കി ഒരു പ്രത്യേക വിഭാഗത്തെ വോട് ബാങ്കാക്കി മാറ്റുകയും ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തുല്യ അവസരം എന്ന മൗലികാവകാശത്തെ അവഗണിച്ച് വികസന പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു.

എന്നാല്‍ പ്രീണന രാഷ്ട്രീയവും പ്രധാനമന്ത്രി മോദി അവസാനിപ്പിച്ചു. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളില്‍ വിവേചനം നടന്നതായി ആര്‍ക്കും പരാതിയില്ലെന്നും എല്ലാവര്‍ക്കും ഒരേപോലെ ലാഭം കിട്ടിയെന്നും എന്നാല്‍ ആര്‍ക്കും പ്രത്യേക ആനുകൂല്യം ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: 'People in no mood to accept family-based parties' Says Union Home Minister Amit Shah, Odisha, News, BJP, Prime Minister, Narendra Modi, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia