Withdrawn Suspension | ഒരു ദിവസം കൊണ്ട് ജീവപര്യന്തം; നാല് ദിവസത്തിനകം വധശിക്ഷ; പോക്സോ കേസ് പ്രതികൾക്ക് അതിവേഗം ശിക്ഷ വിധിച്ച ജഡ്‌ജിനെ സസ്‍പെൻഡ് ചെയ്തതിനെതിരെ സുപ്രീം കോടതി; പിന്നാലെ നടപടി പിൻവലിച്ചു
Aug 13, 2022, 12:23 IST
ന്യൂഡെൽഹി: (www.kvartha.com) പോക്‌സോ നിയമപ്രകാരം കുട്ടികൾക്ക് അടിയന്തര നീതി ലഭ്യമാക്കിയ ജഡ്‌ജിന്റെ സസ്‌പെൻഷൻ സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നാലെ പട്‌ന ഹൈകോടതി പിൻവലിച്ചു. ബീഹാറിലെ അരാരിയയിലെ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജ് ശശികാന്ത് റായിയെ ഈ വർഷം ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു. ഹൈകോടതിയുടെ സസ്പെൻഷൻ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, ഒരു ഉദ്യോഗസ്ഥനെതിരെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വ്യക്തമായ കാരണമില്ലെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കരുതെന്ന് വ്യക്തമാക്കി.
ശശികാന്ത് റായ് പല കേസുകളിലും വേഗത്തിലുള്ള വിചാരണ നടത്തിയിരുന്നു. കഴിഞ്ഞ വർഷം, പോക്‌സോ നിയമപ്രകാരം ഒരു ദിവസം കൊണ്ട് അദ്ദേഹം വിധി പ്രസ്താവിക്കുകയും ബലാത്സംഗക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതുകൂടാതെ, മറ്റൊരു കേസിൽ, വെറും നാല് ദിവസത്തിനുള്ളിൽ പോക്‌സോ നിയമപ്രകാരം ഒരു പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഈ വിഷയം പട്‌ന ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ശശികാന്ത് റായിയെ ഉടൻ സസ്പെൻഡ് ചെയ്തു. എന്നാൽ ഹൈകോടതിയുടെ സസ്പെൻഷൻ ഉത്തരവിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹം കൂടുതൽ ഉത്സാഹിയായ ഉദ്യോഗസ്ഥനാണെന്ന് ഏറ്റവും മികച്ച രീതിയിൽ പറയാമെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പട്‌ന ഹൈകോടതിയെ ശാസിച്ച സുപ്രീം കോടതി, ഒരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് സ്ഥാപനത്തെ ബാധിക്കുമെന്നും നീതി നൽകുന്ന ന്യായാധിപൻ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത് എന്ന സന്ദേശം സമൂഹത്തിന് നൽകുന്നതാണ് ഇത്തരം നടപടിയെന്നും വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാൻ പാട്‌ന ഹൈകോടതിക്ക് സുപ്രീം കോടതി 10 ദിവസത്തെ സമയം നൽകിയിരുന്നു.
ആരാണ് ശശികാന്ത് റായി?
2007ലാണ് ശശികാന്ത് റായി ബീഹാർ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. അദ്ദേഹത്തിന് മികച്ച അകാഡമിക്, പ്രൊഫഷണൽ പശ്ചാത്തലമുണ്ട്. 2014ൽ സിവിൽ ജഡ്‌ജായും 2018ൽ ജില്ലാ ജഡ്‌ജായും സ്ഥാനക്കയറ്റം ലഭിച്ചു. പോക്‌സോ കോടതിയുടെ ചുമതല ലഭിച്ചപ്പോൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ അദ്ദേഹം വിചാരണ ചെയ്യുകയും പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.

Keywords: Patna High Court Withdrawn Suspension Of Judge Shashikant Rai, After SC Interference In Pocso Act, National, Newdelhi, Patna, High Court, Supreme Court, POCSO, Bihar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.