Youth Arrested | 'പൊലീസിന്റെ വേഷം ധരിച്ച് സ്റ്റേഷന് സമീപം നിന്ന് മാസ്‌കിനും ഹെല്‍മെറ്റിനും പിഴയിടല്‍'; തട്ടിപ്പ് നടത്തിയ യുവാവിനെ മഫ്തിയിലെത്തി കയ്യോടെ പിടികൂടി
Aug 10, 2022, 10:02 IST
പത്തനംതിട്ട: (www.kvartha.com) തിരുവല്ലയില്‍ പൊലീസിന്റെ വേഷം ധരിച്ച് യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. അനീഷ് പിബി എന്നയാളാണ് പിടിയിലായത്. പരുമല-പുളിക്കീഴ് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. പ്രധാനമായും വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്.
അറസ്റ്റിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് സ്റ്റേഷന് സമീപത്ത് തമ്പടിച്ചിരുന്ന അനീഷ് വഴിയാത്രക്കാരെയും വാഹനയാത്രികരെയുമാണ് പ്രധാനമായും ഉന്നമിട്ടത്. മാസ്‌ക് ധരിക്കാത്തവരെയും ഹെല്‍മെറ്റ് വയ്ക്കാത്തവരെയും മദ്യപിച്ച് എത്തുന്നവരെയും പിന്തുടര്‍ന്നെത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
തട്ടിപ്പിനിരയായ മൂന്ന് പേര്‍ ഇതിനോടകം അനീഷിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുളിക്കീഴ് കേന്ദ്രീകരിച്ച് നിലയുറപ്പിച്ച മഫ്തി സംഘം ചൊവ്വാഴ്ചയാണ് ഇയാളെ വലയിലാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.