Follow KVARTHA on Google news Follow Us!
ad

Pashu KCC | പശു, പോത്ത്, കോഴി, ആട് പോലുള്ള മൃഗങ്ങൾ വളർത്തുന്നവരാണോ? നിങ്ങൾക്ക് ഒന്നര ലക്ഷം വരെ വായ്‌പ നേടാം; എങ്ങനെയെന്ന് അറിയാം

Pashu Kisan Credit Card Scheme#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇന്നും രാജ്യത്തെ വലിയ ജനവിഭാഗം ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇവിടെയുള്ള ആളുകൾ ധാരാളം കൃഷിയും കന്നുകാലി ഉൾപെടെ മൃഗങ്ങളെ വളർത്തിയുമായാണ് ജീവിക്കുന്നത്. മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനുമായി ധാരാളം പദ്ധതികൾ കേന്ദ്ര - സംസ്ഥാന സർകാരുകളുടേതായുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് കേന്ദ്രസർകാരിന്റെ പശു കിസാൻ ക്രെഡിറ്റ് കാർഡ് (Pashu Kisan Credit Card).
  
New Delhi, India, News, Top-Headlines, Loan, Animals, Cow, National, Central Government, Farmers, Pashu Kisan Credit Card Scheme.


എന്താണ് ഈ പദ്ധതി?

കന്നുകാലി, കോഴി, ആട് ഉടമകളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പശു കിസാൻ ക്രെഡിറ്റ് കാർഡ്. ഈ പദ്ധതി പ്രകാരം മൃഗങ്ങളുടെ പേരിൽ കർഷകർക്ക് മിതമായ നിരക്കിൽ വായ്പ നൽകുന്നു. സാധാരണയായി മൃഗസംരക്ഷണത്തിന് ഏഴ് ശതമാനത്തിന് സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കും. എന്നാൽ പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം ഉടമകൾക്ക് മൂന്ന് ശതമാനം പ്രീമിയം അടയ്‌ക്കുന്നതിന് സർകാർ ഇളവ് ലഭിക്കും. അതായത് നാല് ശതമാനം പലിശ മാത്രമേ നൽകേണ്ടതുള്ളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് അർഹതയുണ്ട്. 1.8 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ല.


എങ്ങനെ അപേക്ഷിക്കാം

പശു കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന കന്നുകാലി ഉടമകൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാം. ഓഫ്‌ലൈൻ അപേക്ഷയ്ക്കുള്ള ഫോമുകൾ ബാങ്കിൽ ലഭ്യമാണ്. ബാങ്കിൽ ആ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും സഹിതം സമർപിക്കുക.


ഈ രേഖകൾ ആവശ്യമാണ്

ഭൂമി രേഖകൾ
മൃഗങ്ങളുടെ ആരോഗ്യ സർടിഫികറ്റ്
പാസ്പോർട് സൈസ് ഫോടോ
ആധാർ കാർഡ്
പാൻ കാർഡ്
വോടർ ഐഡി കാർഡ്
ബാങ്ക് അക്കൗണ്ട്.

Keywords: New Delhi, India, News, Top-Headlines, Loan, Animals, Cow, National, Central Government, Farmers, Pashu Kisan Credit Card Scheme.

Post a Comment