Controversial Remark | പാര്‍ടിക്ക് അതീതനായി റാകിപ്പറന്ന് പി ജയരാജന്‍; വിവാദ പരാമര്‍ശത്തില്‍ നടപടിയുണ്ടായേക്കും

 



കണ്ണൂര്‍: (www.kvartha.com) രണ്ടു ദിവസം നീളുന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗവും അതു കഴിഞ്ഞുള്ള സംസ്ഥാന കമിറ്റിയിലും പി ജയരാജന്റെ കര്‍ക്കിട വാവുബലിയെ കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ ചര്‍ചയാകും.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്ന രീതിയിലാണ് പി ജയരാജനോടുള്ള പാര്‍ടി നേതൃത്വത്തിന്റെ നിലപാടെന്ന് അണികള്‍ക്കിടയില്‍ വിമര്‍ശനമുയരുമ്പോഴും ജയരാജന്‍ പാര്‍ടി അച്ചടക്കം ലംഘിച്ചുവെന്ന ആരോപണവും ശക്തമാണ്.

കര്‍ക്കിടക വാവുബലിക്ക് സിപിഎം നിയന്ത്രിത സന്നദ്ധ സേവന സംഘടനകള്‍ രംഗത്തിറങ്ങണമെന്നായിരുന്നു പി ജയരാജന്റെ ഫേസ്ബുക് പേജിലൂടെയുള ആഹ്വാനം. എന്നാല്‍ മാര്‍ക്‌സിയന്‍ - ലൈനിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്ന സിപിഎം മതപരമായ ചടങ്ങുകള്‍ക്ക് സംരക്ഷണവും മുന്‍കയ്യും നല്‍കുന്നതില്‍ സിപിഎമിനുള്ളില്‍ തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നു. 

ജയരാജനെ ഈ കാര്യത്തില്‍ പരസ്യമായി തള്ളി പറയാന്‍ കഴിയില്ലെങ്കിലും ജയരാജന്റെ പ്രസ്താവനയോടെ പാര്‍ടി നേതൃത്വം അക്ഷരാര്‍ഥത്തില്‍ വെട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പി ജയരാജനോട് വിശദീകരണം ചോദിച്ചതെന്നാണ് സൂചന. 

എന്നാല്‍ ജയരാജന്റെ ഫേസ്ബുക് പോസ്റ്റിലെ ചില പ്രയോഗങ്ങളുടെ ധ്വനി, പാര്‍ടി നേത്യത്വത്തിലെ ചിലരെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. താന്‍ ദൈവ വിശ്വാസിയല്ലെന്നും വൈരുദ്ധ്യാത്മിക ഭൗതികവാദമെന്ന മാര്‍ക്‌സിയന്‍ ആശയത്തില്‍ വിശ്വസിക്കുന്ന കമ്യുനിസ്റ്റുകാരനാണെന്നും പറഞ്ഞ ജയരാജന്‍, തന്റെ വീട്ടില്‍ പുജാമുറിയൊ മറ്റുമില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. ജയരാജന്റെ ഈ കടത്തി പറയല്‍ പാര്‍ടിയിലെ കുമാരപ്പിള്ള സാറന്‍ മാരായ പല മുതിര്‍ന്ന നേതാക്കളെയും പ്രകോപിപിച്ചിട്ടുണ്ട്. 

Controversial Remark | പാര്‍ടിക്ക് അതീതനായി റാകിപ്പറന്ന് പി ജയരാജന്‍; വിവാദ പരാമര്‍ശത്തില്‍ നടപടിയുണ്ടായേക്കും


വ്യക്തി പൂജയുടെ പേരില്‍ പാര്‍ടിയില്‍ ഒതുക്കപ്പെട്ട ജയരാജന്‍, ബോധപൂര്‍വം നടത്തിയ പ്രസ്താവനയായിട്ടാണ് ഇതിനെ സി പി എം നേതൃത്വത്തിലെ ചില നേതാക്കള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിലും ബുധനാഴ്ച്ച നടക്കുന്ന സംസ്ഥാന കമിറ്റി യോഗത്തിലും ജയരാജന്റെ പാര്‍ടി വിരുദ്ധ പ്രസ്താവനയെ ചൊല്ലി കൂലങ്കഷമായ ചര്‍ചകളുണ്ടാവാന്‍ സാധ്യതയേറിയിട്ടുണ്ട്. പാര്‍ടി അച്ചടക്കം ലംഘിച്ചുവെന്ന് വിലയിലിരുത്തലുണ്ടായാല്‍ പി ജയരാജനെതിരെ പരസ്യ ശാസന, തരം താഴ്ത്തല്‍, താക്കീത് എന്നിവയില്‍ ഏതെങ്കിലും ഒരു നടപടിയുണ്ടായേക്കാം.

Keywords:  News,Kerala,State,Kannur,Politics,party,P Jayarajan,Facebook,Social-Media,Controversial Statements, P Jayarajan's controversial remark about Karkitavavubali may lead to action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia