എംഎന്‍ആര്‍ഇജിഎസിന് കീഴിലുള്ള ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പദ്ധതി പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികളുടെ മസ്റ്റര്‍ റോള്‍ തയ്യാറാക്കാനും എല്ലാ തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്കും തൊഴില്‍ ഉറപ്പാക്കാനും വേണ്ടി 7,561 ഫീല്‍ഡ് അസിസ്റ്റന്റുമാരെ മുന്‍ ഐക്യ ആന്ധ്രാപ്രദേശ് സര്‍കാര്‍ നിയമിച്ചിരുന്നു.
1200 രൂപ ശമ്പള സ്‌കെയിലില്‍ നിയമിച്ച ഇവരുടെ വേദനം പിന്നീട് 10,000 രൂപയായി ഉയര്‍ത്തി. ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ സേവനം ക്രമപ്പെടുത്തുക, ട്രഷറി ഓഫീസുകള്‍ വഴി ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയതിന് 2020 ഫെബ്രുവരിയില്‍ സര്‍കാര്‍ ഇവരെ പിരിച്ചുവിട്ടിരുന്നു. അന്നുമുതല്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ സമരങ്ങള്‍ നടത്തിവരികയാണ്. പ്രതിപക്ഷ പാര്‍ടികളും ഇവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ സര്‍കാരിന് പലതവണ അപേക്ഷകള്‍ നല്‍കി, ചട്ടങ്ങള്‍ പാലിക്കുമെന്നും അനാവശ്യ പ്രക്ഷോഭങ്ങളിലേക്ക് കടക്കില്ലെന്നും ഉറപ്പുനല്‍കി. ഫീല്‍ഡ് അസിസ്റ്റന്റുമാരെ തിരിച്ചെടുക്കുമെന്ന് മാര്‍ച് 15ന് മുഖ്യമന്ത്രി കെ ചന്ദര്‍ശേഖര്‍ റാവു ഉറപ്പ് നല്‍കിയിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍കാര്‍ ഇവരെ തിരിച്ചെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഭാവിയില്‍ സമരത്തിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചെന്നും ഫീല്‍ഡ് അസിസ്റ്റന്റുമാരെ സര്‍വീസില്‍ തിരിച്ചെടുത്തെന്നും പഞ്ചായത് രാജ് മന്ത്രി ഇ ദയാകര്‍ റാവു പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Job, Telangana, Government, Protest, Workers, Business, Government of Telangana, Over 7,000 Field Assistants In Telangana To Get Back Their Jobs.
< !- START disable copy paste -->