Follow KVARTHA on Google news Follow Us!
ad

Health Ministry | രാജ്യത്ത് ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത് 196.86 കോടിയില്‍ അധികം വാക്‌സിന്‍ ഡോസുകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Health,Health and Fitness,COVID-19,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന പുതിയ ഘട്ടത്തിന് 2021 ജൂണ്‍ 21-നാണ് രാജ്യത്ത് തുടക്കമായത്.

പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

Over 196.86 crore vaccine doses provided to States/UTs: Health Ministry, New Delhi, News, Health, Health and Fitness, COVID-19, Trending, National
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്‍മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പെടെ ഇതുവരെ 196.86 കോടിയില്‍ അധികം (1,96,86,41,625) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

7.32 കോടിയില്‍ അധികം (7,32,14,660) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ഇപ്പോഴും ലഭ്യമാണ്.

Keywords: Over 196.86 crore vaccine doses provided to States/UTs: Health Ministry, New Delhi, News, Health, Health and Fitness, COVID-19, Trending, National.

Post a Comment