Follow KVARTHA on Google news Follow Us!
ad

CPR workshop | കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സി പി ആര്‍ ശില്‍പശാല സംഘടിപ്പിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Health,Health and Fitness,Media,Press meet,Kerala,
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐ എംഎ) എമര്‍ജന്‍സി ലൈവ് സപോര്‍ട് വിഭാഗത്തിന്റെ നേതൃത്വത്തില്‍, കണ്ണൂര്‍ പ്രസ് ക്ലബിന്റെ സഹകരണത്തോടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി സിപിആര്‍ പ്രയോഗിക ശില്‍പശാല സംഘടിപ്പിച്ചു.

Organized CPR workshop for journalists in Kannur, Kannur, News, Health, Health and Fitness, Media, Press meet, Kerala

ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീഴുന്ന ആളുകള്‍ക്ക് നെഞ്ച് അമര്‍ത്തല്‍, കൃത്രിമ ശ്വാസോച്ഛ്വാസം എന്നിവയിലൂടെ ജീവന്‍ നിലനിര്‍ത്താനുള്ള പ്രായോഗിക പരിശീലനമാണ് സിപിആര്‍. പൊതുസമൂഹത്തില്‍ നിരന്തരമായി ഇടപെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ സിപിആര്‍ പരിശീലനം നല്‍കുന്നത് സമൂഹത്തിന് ഏറെ ഗുണകരമായിരിക്കും എന്ന് ഐ എം എ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും, അമേരികന്‍ ഹാര്‍ട് അസോസിയേഷന്‍ ഒഫിഷ്യല്‍ ഇന്‍സ്ട്രക്ടര്‍ ഡോ .സുല്‍ഫികര്‍ അലി അഭിപ്രായപ്പെട്ടു.

കണ്ണൂരിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ഐ എം എ യുടെ നേതൃത്വത്തില്‍ സിപിആര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ വിദ്യാഭ്യാസ വര്‍ഷത്തില്‍ കേരളത്തിലെ 30 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കാനുള്ള പദ്ധതി എംഎല്‍എയും വിദ്യാഭ്യാസ ആരോഗ്യ വകുപ്പും സംയുക്തമായി ചെയ്യുന്നുണ്ടെന്ന് ഡോ സുല്‍ഫികര്‍ അലി വിശദീകരിച്ചു.

കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായിരുന്നു. ഡോ സുല്‍ഫികര്‍ അലി പ്രായോഗിക പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും കബീര്‍ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.

Keywords: Organized CPR workshop for journalists in Kannur, Kannur, News, Health, Health and Fitness, Media, Press meet, Kerala.

Post a Comment