Follow KVARTHA on Google news Follow Us!
ad

Turbulent Wind | സ്പെയിനില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ശക്തമായ കാറ്റില്‍ വേദി തകര്‍ന്ന് അപകടം; ഒരു മരണം, 40 പേര്‍ക്ക് പരുക്ക്; 3 പേരുടെ നില ഗുരുതരം

One died as strong winds cause stage collapse in Spain#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മഡ്രിഡ്: (www.kvartha.com) സ്പെയിനില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ശക്തമായ കാറ്റില്‍ അപകടം. വേദിയുടെ ഭാഗങ്ങള്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു. വലന്‍സിയയുടെ തെക്ക്, കല്ലേറയില്‍ നടന്ന അപകടത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റു. പ്രശസ്തമായ മെഡൂസ ഫെസ്റ്റിവലിനിടെയാണ് സംഭവം. തുടര്‍ന്ന് ഫെസ്റ്റിവല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

20 വയസ് പ്രായമുള്ളയാളാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവം നടക്കുമ്പോള്‍, ഡിജെ മിഗ്വല്‍ സെര്‍ന തന്റെ പരിപാടി അവതരിപ്പിക്കുകയായിരുന്നു. 

News,World,international,Spain,Accident,Death,Injured, One died as strong winds cause stage collapse in Spain


അപകടം നടന്നയുടന്‍ ഫെസ്റ്റിവല്‍ മൈതാനത്തുനിന്നും നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ഫെസ്റ്റിവലില്‍ സ്റ്റീവ് ഓകി, ഡേവിഡ് ഗേറ്റ, അമേലി ലെന്‍സ്, കാള്‍ കോക്‌സ് എന്നിവരും പങ്കെടുത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

Keywords: News,World,international,Spain,Accident,Death,Injured, One died as strong winds cause stage collapse in Spain

Post a Comment