ഇപിഎഫ്, എൻപിഎസ് (NPS Scheme), മ്യൂച്വൽ ഫൻഡുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവ ഒരാളുടെ വിരമിക്കലിന് ശേഷം ഗണ്യമായ തുക സ്വരൂപിക്കാൻ നിരവധി നിക്ഷേപ ഓപ്ഷനുകളാണ്. ഇതിൽ എൻപിഎസ് സുരക്ഷിതവും മികച്ച വരുമാനം തിരികെ നൽകുന്നതുമായ നല്ലൊരു നിക്ഷേപ ഓപ്ഷനാണ്
നിങ്ങൾ 21 വയസിൽ നിക്ഷേപിക്കുകയാണെങ്കിൽ
നിക്ഷേപകന്റെ ശരാശരി പ്രായം 21 വയസ് ആണെങ്കിൽ, അയാൾ പ്രതിമാസം 4,500 രൂപ അടയ്ക്കുന്നുവെങ്കിൽ, 21 മുതൽ 60 വയസ് വരെ 39 വർഷം നിക്ഷേപിക്കും. അതായത്, പ്രതിവർഷം 54000 രൂപയും 39 വർഷത്തിനുള്ളിൽ 21.06 ലക്ഷം രൂപയും പദ്ധതിയിൽ നിക്ഷേപിക്കും. 10 ശതമാനം റിടേൺ ഉണ്ടെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ അത് 2.59 കോടി രൂപയാകും. അതായത്, വിരമിക്കുമ്പോൾ, നിങ്ങൾക്ക് പ്രതിമാസം 51,848 രൂപ പെൻഷൻ ലഭിക്കും. 30 വയസ് മുതൽ എൻപിഎസിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾ 65-ൽ വിരമിച്ചാൽ ഒരു കോടിയിലധികം രൂപയും പ്രതിമാസ പെൻഷൻ 50,000 രൂപയിൽ കൂടുതലും ലഭിക്കും.
നിങ്ങൾ 40 ശതമാനം ആന്വിറ്റി (Annuity) എടുക്കുകയും വാർഷിക നിരക്ക് ആറ് ശതമാനം ആണെങ്കിൽ, റിടയർമെന്റിന് ശേഷം നിങ്ങൾക്ക് 1.56 കോടി രൂപ ഒരുമിച്ച് ലഭിക്കും. അപ്പോൾ വാർഷികമായി 1.04 കോടി ലഭിക്കും. ഈ വാർഷിക തുകയിൽ നിന്ന് എല്ലാ മാസവും 51,848 രൂപ പെൻഷൻ ലഭിക്കും. 18 മുതൽ 65 വയസ് വരെയാണ് നിക്ഷേപത്തിന്റെ പ്രായപരിധിക്കുള്ള യോഗ്യതാ മാനദണ്ഡം.
എൻപിഎസ് ഓൺലൈനായി തുറക്കാം
1. NPS തുറക്കാൻ Enps(dot)nsdl(dot)com/eNPS അല്ലെങ്കിൽ Nps(dot)karvy(dot)com സന്ദർശിക്കുക.
2. പുതിയ രജിസ്ട്രേഷനിൽ ക്ലിക് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങളും മൊബൈൽ നമ്പറും പൂരിപ്പിക്കുക. മൊബൈൽ നമ്പർ OTP ഉപയോഗിച്ച് പരിശോധിച്ചുറപ്പിക്കും. ബാങ്ക് അകൗണ്ട് വിശദാംശങ്ങൾ നൽകുക.
3. നിങ്ങളുടെ പോർട്ഫോളിയോയും ഫൻഡും തെരഞ്ഞെടുക്കുക.
4. നോമിനിയുടെ പേര് പൂരിപ്പിക്കുക.
5. വിശദാംശങ്ങൾ പൂരിപ്പിച്ച അകൗണ്ട്, ആ അകൗണ്ടിന്റെ റദ്ദാക്കിയ ചെക് നൽകണം. റദ്ദാക്കിയ ചെകും ഫോടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.
6. എൻപിഎസിൽ നിക്ഷേപിക്കുക.
7. പണമടച്ചതിന് ശേഷം, നിങ്ങളുടെ പെർമനന്റ് റിടയർമെന്റ് അകൗണ്ട് നമ്പർ ജനറേറ്റ് ചെയ്യും. പണം അടച്ച രസീതും ലഭിക്കും.
8. നിക്ഷേപം നടത്തിയ ശേഷം, 'ഇ-സൈൻ/പ്രിന്റ് രജിസ്ട്രേഷൻ ഫോം' എന്ന പേജിലേക്ക് പോകുക. ഇവിടെ നിങ്ങൾക്ക് പാൻ, നെറ്റ്ബാങ്കിംഗ് എന്നിവയിൽ രജിസ്റ്റർ ചെയ്യാം.
9. നിങ്ങളുടെ KYC പൂർത്തിയാക്കുക. രജിസ്റ്റർ ചെയ്യുമ്പോൾ, അത് നിങ്ങളുടെ ബാങ്ക് അകൗണ്ടിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുമായി പൊരുത്തപ്പെടണമെന്ന് ഓർമിക്കുക.
10. നിലവിൽ 22 ബാങ്കുകൾ എൻപിഎസ് ഓൺലൈനായി അടക്കുന്നതിനുള്ള സൗകര്യം നൽകുന്നുണ്ട്. അവരുടെ വിവരങ്ങൾ NSDL-ന്റെ വെബ്സൈറ്റിൽ ലഭിക്കും.
Keywords: NPS Scheme: Retire with Rs 50,000 monthly pension, Rs 1 crore safety net; here's how:, National, Newdelhi, News, Top-Headlines, Latest-News, Pension, Job, Scheme, Online Registration,Website, EPF, Mutual fund.