Follow KVARTHA on Google news Follow Us!
ad

Minor boys booked | പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി പരാതി; പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു

Noida: Three minor boys booked for allegedly posting 'morphed photo' of girl, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരെ നോയിഡ പൊലീസ് കേസെടുത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ സ്‌കൂളിലാണ് പഠിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
         
Latest-News, National, Top-Headlines, Uttar Pradesh, Crime, Assault, Police, Case, Social-Media, Complaint, Noida Latest-News, Morphed Photo, Noida: Three minor boys booked for allegedly posting 'morphed photo' of girl.

'പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തില്‍ സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് ഓഗസ്റ്റ് രണ്ടിന് പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍, പെണ്‍കുട്ടി സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ആണ്‍കുട്ടികള്‍ ക്ലിക് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി', പൊലീസ് പറഞ്ഞു.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഉള്ള ശിക്ഷ അനുസരിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. 'പെണ്‍കുട്ടി ഇപ്പോള്‍ കോവിഡ് ബാധിതയാണ്, അതിനാല്‍, മൊഴി ഇതുവരെ എടുത്തിട്ടില്ല,' വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്', എസ്എച്ഒ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Uttar Pradesh, Crime, Assault, Police, Case, Social-Media, Complaint, Noida Latest-News, Morphed Photo, Noida: Three minor boys booked for allegedly posting 'morphed photo' of girl.
< !- START disable copy paste -->

Post a Comment