Funeral | കനത്ത മഴയില്‍ കഴുത്തറ്റം വെള്ളത്തിലൂടെ വാഴയില ചൂടി മൃതദേഹവുമായി ശ്മശാനത്തിലേക്ക് നടന്നുനീങ്ങി ഗ്രാമവാസികള്‍; മരണാനന്തര ചടങ്ങുപോലും ദുഷ്‌കരമാകാന്‍ കാരണം പാലമില്ലാത്തത്
Aug 12, 2022, 17:26 IST
ഭുവനേശ്വര്‍: (www.kvartha.com) ശക്തമായ മഴയില്‍ ഒഡീഷയിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ജനവാസം ദുസ്സഹമായിമാറി. പലയിടത്തും പാലം ഇല്ലാത്തതിനാല്‍ മരണാനന്തര ചടങ്ങുപോലും ദുഷ്‌കരമായിരിക്കുകയാണ്. കലഹന്ദി ജില്ലയിലെ ഗോലമുണ്ട ബ്ലോകില്‍ വെള്ളം കയറി ഗ്രാമവാസികളും കൂടുതല്‍ ദുരിതത്തിലായി. കാരണം മൃതദേഹസംസ്‌കാരത്തിനായി പോലും നിവാസികള്‍ വളരെ കഷ്ടത്തിലായിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഗ്രാമത്തില്‍നിന്ന് പുറത്തുവന്ന ദൃശ്യങ്ങള്‍.
ഏറെ നാളായി കിടപ്പിലായിരുന്ന ശാന്ത റാണ മരിച്ചത് ചൊവ്വാഴ്ചയാണ്. ഇയാളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഗ്രാമത്തിലുള്ളവര്‍ കഴുത്തറ്റം ഉയര്‍ന്ന വെള്ളക്കെട്ടിലൂടെയാണ് ശ്മശാനത്തിലേക്ക് നടന്നു നീങ്ങേണ്ടി വന്നത്. മൃതദേഹം വെള്ളത്തിന് മുകളില്‍ കൈകകള്‍ കൊണ്ട് ഉയര്‍ത്തിപ്പിടിച്ചാണ് ഇവരുടെ യാത്ര. മാത്രമല്ല, കനത്ത മഴ നനയാതിരിക്കാന്‍ വാഴയില വെട്ടിയാണ് ഇവര്‍ ചൂടിയിരിക്കുന്നത്. നാട്ടില്‍ പാലമില്ലാ എന്നതാണ് മരണാനന്തര ചടങ്ങുപോലും ഇത്രയും ദുഷ്‌കരമാകാന്‍ കാരണമെന്ന് ഗ്രാമവാസികള്‍ പറയുന്നു.
ഹരിശ്ചന്ദ്ര സഹായത യോജന എന്ന പേരില്‍ ഒഡീഷ സര്‍കാര്‍ നിര്‍ധനര്‍ക്കായി സംസ്‌കാരച്ചടങ്ങുകള്‍ക്കായി 2000 രൂപ അനുവദിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സര്‍കാര്‍ ഈ തുക കൈമാറും. എന്നാലിപ്പോള്‍ ഈ പദ്ധതിയിലും അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിലൊന്നില്‍ 11 പേര്‍ മരിച്ചതായി കണക്കാക്കി പഞ്ചായത്ത് പണം വിനിയോഗിച്ചെങ്കിലും പണം ലഭിച്ചില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ഉറ്റവര്‍ രംഗത്തെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.