Indian Roads | 2024-ഓടെ ഇന്‍ഡ്യയിലെ റോഡുകള്‍ യുഎസിലേതിന് സമാനമാകും; യാത്രാസമയം കുറയ്ക്കുന്നതിന് ഹരിത എക്‌സ്പ്രസ് ഹൈവേ ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി
Aug 4, 2022, 14:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റോഡുകളുടെ പ്രതിച്ഛായ മാറുമെന്ന് കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. 2024-ഓടെ ഇന്‍ഡ്യയിലെ റോഡുകള്‍ യുഎസിലേതിന് സമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുമെന്നും പ്രധാന നഗരങ്ങളിലെ റോഡുകളിലെ യാത്രാസമയം കുറയ്ക്കുന്ന ഹരിത എക്‌സ്പ്രസ് ഹൈവേ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡെല്‍ഹിയില്‍ നിന്നും ഡെറാഡൂണ്‍, ഹരിദ്വാര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. ഒരാള്‍ക്ക് ഡെല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്ക് 2.5 മണിക്കൂറും ഡെല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് നാല് മണിക്കൂറും സമയം മാത്രമാണ് ആവശ്യമായി വരിക. ഡെല്‍ഹിയില്‍ നിന്ന് കത്രയിലേക്ക് ആറ് മണിക്കൂറും, ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും, ചെന്നൈയില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് രണ്ട് മണിക്കൂറും മതിയാകും.
നേരത്തെ മീററ്റില്‍ നിന്നും ഡെല്‍ഹിയിലേക്ക് 4.5 മണിക്കൂര്‍ യാത്ര ആവശ്യമായിരുന്നു. എന്നാല്‍ എക്‌സ്പ്രസ് ഹൈവേ വരുന്നതോടെ 40 മിനിറ്റ് മതിയാകും. 2024-ഓടെ 26 റോഡുകളാകും ഇത്തരത്തില്‍ നിര്‍മിക്കുക.
റോഡ് നിര്‍മാണത്തിന് വേണ്ടി ആവശ്യത്തിന് തുകകള്‍ ഉണ്ടെന്നും റോഡുകളുടെയും ഹൈവേകളുടെയും വികസനത്തിനായി വിശദമായ പദ്ധതികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

