UGC Plan | നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇനിയുണ്ടായേക്കില്ല; സുപ്രധാന നിര്‍ദേശം പരിഗണിച്ച് യുജിസി; ഇനി ഇങ്ങനെ

 


ന്യൂഡെല്‍ഹി: (www.kvartha.com) മെഡികല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകളായ നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റും (NEET) ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷനും (JEE) ഇനി ഉണ്ടായേക്കില്ല. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനിലേക്ക് (UGC) അയച്ച ഏറ്റവും പുതിയ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍, നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ അടുത്തിടെ ആരംഭിച്ച കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റുമായി (CUET) ലയിപ്പിച്ചേക്കാം. ഇതോടെ സിയുഇടി എല്ലാത്തിനുമുള്ള ടെസ്റ്റായി മാറും. നിലവില്‍ കേന്ദ്രസര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സിയുഇടി വഴിയാണ് നടത്തുന്നത്.
                
UGC Plan | നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇനിയുണ്ടായേക്കില്ല; സുപ്രധാന നിര്‍ദേശം പരിഗണിച്ച് യുജിസി; ഇനി ഇങ്ങനെ

മെഡികല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ സിയുഇടിയിലേക്ക് ലയിപ്പിക്കുന്ന നിര്‍ദേശം പരിശോധിക്കുന്നുണ്ടെന്ന് യുജിസി ചെയര്‍മാന്‍ പ്രൊഫസര്‍ എം ജഗദേഷ് കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. ഒരേ വിഷയത്തില്‍ പ്രാവീണ്യം തെളിയിക്കാന്‍ വിദ്യാര്‍ഥികള്‍ വിവിധ പരീക്ഷകളില്‍ പങ്കെടുക്കേണ്ട സാഹചര്യമില്ലെന്ന് കുമാര്‍ പറഞ്ഞു. നിലവില്‍, മെഡികല്‍, ഡെന്റല്‍ പഠനത്തിന് നീറ്റ് പരീക്ഷയും എന്‍ജിനീയറിംഗ് പ്രവേശനത്തിന് ജെഇഇ മെയിന്‍ പരീക്ഷയും വിദ്യാര്‍ഥികള്‍ വിജയിക്കേണ്ടതുണ്ട്.

ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍, വിദ്യാര്‍ഥികള്‍ക്ക് ഒരു പരീക്ഷ മാത്രം മതിയാകും. മൂന്ന് ദേശീയതല പരീക്ഷകള്‍ സംയോജിപ്പിച്ച് ഒന്നാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ഒരു കമിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 'വിദ്യാര്‍ഥികള്‍ ഒരേ അറിവിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം പ്രവേശന പരീക്ഷകള്‍ക്ക് വിധേയരാകാതിരിക്കാന്‍ ഈ പ്രവേശന പരീക്ഷകളെല്ലാം സംയോജിപ്പിക്കാമോ എന്നതാണ് നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന പരീക്ഷ മതിയാവും, എന്നാല്‍ വിവിധ വിഷയങ്ങളില്‍ അപേക്ഷിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരിക്കണം', യുജിസി ചെയര്‍മാന്‍ വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Entrance-Exam, Entrance, Education, Examination, Central Government, Report, NEET, JEE, CUET, UGC, NEET, JEE Might Be Merged, UGC Working On Proposal: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia