Pastor arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പാസ്റ്റര്‍ അറസ്റ്റിൽ; 'ചൂഷണം ചെയ്തത് ഷെല്‍ടര്‍ ഹോമിലെ കുട്ടികളെ'

 


മുംബൈ: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ നവി മുംബൈ ആസ്ഥാനമായുള്ള ചർചിലെ പാസ്റ്ററെ എന്‍ആര്‍ഐ അറസ്റ്റു ചെയ്തതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു. രാജ്കുമാര്‍ യേശുദാസന്‍ ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക ചുറ്റുപാടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ അവരെ ചർചിന്റെ ഷെല്‍ടര്‍ ഹോമിലേക്ക് അയച്ചിരുന്നു. ഈ കുട്ടികളെ പാസ്റ്റര്‍ അനുചിതമായി സ്പര്‍ശിക്കുകയും ശരീരത്ത് നീരാവിയോ എണ്ണയോ പുരട്ടുന്നെന്ന വ്യാജേന തൊടാറുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു.               
               
Pastor arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; പാസ്റ്റര്‍ അറസ്റ്റിൽ; 'ചൂഷണം ചെയ്തത് ഷെല്‍ടര്‍ ഹോമിലെ കുട്ടികളെ'

നെരൂള്‍ സെക്ടര്‍ 48ലെ ബെഥേല്‍ ഗോസ്പല്‍ പെന്തകോസ്ത് ചർചിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡിസിപിയു) പരിശോധന നടത്തിയിരുന്നു. റെയ്ഡിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ഭാരവാഹികളും ഉണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി (സിഡബ്ല്യുസി) ഈ കുട്ടികളെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.


'ഓഗസ്റ്റ് 10ന്, 14 വയസുള്ള ഒരു പെണ്‍കുട്ടി താനെ സിഡബ്ല്യുസി അധികാരികള്‍ക്ക് മുന്നില്‍ ഹാജരായി, പാസ്റ്ററായ രാജ്കുമാര്‍ യേശുദാസന്‍ തന്റെ മുറിയിലേക്ക് പെണ്‍കുട്ടികളെ വിളിച്ച് എണ്ണയോ നീരാവിയോ പുരട്ടുന്നതിന്റെ പേരില്‍ ദേഹത്ത് തൊടുന്നത് പതിവായിരുന്നു എന്ന് മൊഴി നല്‍കി', ഉദ്യോഗസ്ഥന്‍ പറഞ്ഞു. .പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപിയു അഭിഭാഷക പല്ലവി ജാദവ് എന്‍ആര്‍ഐ തീരദേശ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

'പീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം (പോക്സോ) എന്നീ കുറ്റങ്ങള്‍ ചുമത്തി പാസ്റ്ററിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ പരാതി നല്‍കിയിട്ടുണ്ട്,' പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര പാടീല്‍ പറഞ്ഞു.

Keywords: Navi Mumbai: Pastor booked for allegedly assaulting minor girls, National,Mumbai,News,Top-Headlines,Assault,Minor girls,Complaint,Arrest,Police.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia