പരിശോധന നടത്തുമ്പോള്‍ ഓഫിസില്‍ ആളില്ലാത്തതിനാല്‍ സീല്‍ ചെയ്തുവെന്നും അതുകൊണ്ടുതന്നെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും ഇഡി പറഞ്ഞു. ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഫിസ് തുറക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
നാഷണല്‍ ഹെറാള്‍ഡ് ഓഫിസ് ഇഡി സീല്‍ ചെയ്തതായി നേരത്തെ റിപോര്‍ടുണ്ടായിരുന്നുവെങ്കിലും സീല്‍ ചെയ്തത് യംഗ് ഇന്‍ഡ്യന്‍ ഓഫിസാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനിടെ നാഷനല്‍ ഹെറാള്‍ഡ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം, ഇഡി നടപടികള്‍ക്കും മോദി സര്‍കാരിനുമെതിരെ പ്രതിഷേധിച്ച് സോണിയ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് എംപിമാരും ലോക്സഭയിലെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയുടെ നടുത്തളത്തില്‍ പ്രവേശിച്ചിരുന്നു.
എഐസിസി ആസ്ഥാനത്തിനും ഡെല്‍ഹിയിലെ സോണിയാ ഗാന്ധിയുടെ വസതിക്കും പുറത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Keywords: National Herald case: Young Indian office sealed; heavy deployment outside Congress office, New Delhi, News, Media, Office, Sonia Gandhi, Rahul Gandhi, Trending, National.