രണ്ട് കേസുകളും വാനരവസൂരി വൈറസ് സ്ട്രെയിന്‍ എ.2 ബാധിച്ചതായി ഫൈലോജെനെറ്റിക് വിശകലനം വ്യക്തമാക്കുന്നു. ഇത് ക്ലേഡ് 3 ലെ എച്എംപിഎസ് വി-1 എ വംശത്തില്‍ പെടുന്നതാണ്. സ്ഥിരീകരിച്ച രണ്ട് കേസുകളുടെ വിശദാംശങ്ങളും പഠനത്തില്‍ പരാമര്‍ശിച്ചു. രണ്ട് പേരിലും ലൈംഗിക ബന്ധത്തിന്റെ സൂചനകളില്ല. ആദ്യത്തെ യുവാവിന് (35) വാനരവസൂരി കേസുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ സമാനമായ മുറിവുകളുമുണ്ടായിരുന്നു.
യുഎഇയില്‍ താമസിക്കുന്ന 35കാരന് 2022 ജൂലൈ അഞ്ചിന് ചെറിയ പനിയും പേശികളില്‍ വേദനയും ഉണ്ടായി. അടുത്ത ദിവസം, വായിലും ചുണ്ടുകളിലും ഒന്നിലധികം മുറിവുകളും ചൊറിച്ചിലും ഉണ്ടായി, തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ മുറിവുണ്ടായി, 0.5 മുതല്‍ 0.8 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ളതായിരുന്നു ഇവ,' പഠനം വിശദീകരിക്കുന്നു.
'ദുബൈയില്‍ നിന്നുള്ള 31കാരന് ജൂലൈ എട്ടിന് മൂത്രം ഒഴിക്കുമ്പോള്‍ അസ്വസ്ഥതയും ജനനേന്ദ്രിയ വീക്കവും ഉണ്ടായി. അടുത്ത ദിവസം, വിറയല്‍, പേശി വേദന, നടുവേദന, തലവേദന എന്നിവയ്ക്കൊപ്പം പനിയും ഉണ്ടായി,' പഠനം പറയുന്നു. ജൂലൈ 10-ന് ജനനേന്ദ്രിയത്തിലും ഇരു കൈകളിലും ഒന്നിലധികം തിണര്‍പ്പ് ഉണ്ടായി. മുറിവുകള്‍ വീണ്ടും ഉണ്ടാവുകയും ജൂലൈ 15-ഓടെ മുഖം, പുറം, കഴുത്ത്, കൈത്തണ്ട എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും മുണ്ടുനീര് ഉണ്ടാവുകയും ചെയ്തു.
'ഈ യുവാവിന് രോഗലക്ഷണവും ഉണ്ടായിരുന്നില്ല, കുരങ്ങുപനി സംശയിച്ചതോ സ്ഥിരീകരിച്ചതോ ആയ കേസുമായി ലൈംഗികമോ ശാരീരികമോ ആയ സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല,' പഠനം പറയുന്നു. രണ്ട് യുവാക്കളുടെയും ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് (ലെസിയോണ്‍ ഫ്‌ലൂയിഡ്, ലെസിഷന്‍ റൂഫ്, ലെസിഷന്‍ ബേസ്) ശേഖരിച്ച സാംപിളുകൾ ജൂലൈ 13, 16 തീയതികളില്‍ ശേഖരിച്ചു. രോഗബാധ ഉണ്ടായതിന് ശേഷമുള്ള ഒമ്പതാം ദിവസമായിരുന്നു ഇത്. കൂടാതെ, കുരങ്ങുപനി സ്ഥിരീകരിക്കാനായി സാംപിളുകൾ ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രം, ഐസിഎം, പൂനെയിലെ ഇൻസ്റ്റിറ്റ്യൂട് ഓഫ് വൈറോളജി എന്നിവിടങ്ങളിലേക്ക് അയച്ചു. ദുബൈയില്‍ നിന്നുള്ള 32 വയസുള്ള യുവാവ് ജൂലൈ 13 ന് ജന്മനാടായ കേരളത്തിലേക്ക് പോയി. പിന്നീട് ഇയാള്‍ക്ക് വാനരവസൂരി സ്ഥിരീകരിച്ചു.
Keywords: Monkeypox: Two UAE returnees found infected with strain A.2 of virus, National, News, Top-Headlines, Newdelhi, Latest-News, UAE, Virus, Report, Monkeypox.