Follow KVARTHA on Google news Follow Us!
ad

Monkey pox | വാനര വസൂരി രോഗം സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം? മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Health,Health and Fitness,Patient,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് വാനര വസൂരി കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗത്തെ ചെറുക്കുന്നതിനായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

Monkey pox: Health Ministry Releases Dos and Don'ts to Prevent Spread, New Delhi, News, Health, Health and Fitness, Patient, Trending, National

രോഗം ബാധിച്ചയാളെ നിര്‍ബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സാനിറ്റൈസറുകളുടെ ഉപയോഗത്തിലും സോപും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്ന കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്നും നിര്‍ദേശമുണ്ട്.

രോഗിയുമായി ഇടപഴകേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ മാസ്‌ക് വെച്ച് മുഖം മറയ്ക്കുകയും ഡിസ്പോസബിള്‍ ഗ്ലൗവ്സ് ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. രോഗി താമസിക്കുന്ന ചുറ്റുപാടില്‍ അണുനശീകരണം നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി വസ്ത്രങ്ങളോ, കിടക്കയോ, ടവലുകളോ കൈമാറി ഉപയോഗിക്കരുത് എന്നതാണ് ചെയ്തു കൂടാത്ത പട്ടികയില്‍ പ്രധാനം. രോഗം സ്ഥിരീകരിച്ചവരുടെയും അല്ലാത്തവരുടെയും വസ്ത്രങ്ങള്‍ ഒരുമിച്ച് അലക്കരുത്.

രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരെയോ രോഗമുണ്ടെന്ന് സംശയിക്കുന്നവരെയോ ഒറ്റപ്പെടുത്തരുത് എന്നതും പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. രോഗം സംബന്ധിച്ച തെറ്റായ പ്രചരണങ്ങളെയോ വാര്‍ത്തകളെയോ വിശ്വസിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ വാനരവസൂരി കേസുകളുടെ പശ്ചാത്തലത്തില്‍ സാഹചര്യം നിരീക്ഷിച്ച് രോഗം കൂടുതല്‍ പടരുന്നത് തടയാനായി ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ലോകാരോഗ്യസംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. രോഗ വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 70 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ സാഹചര്യം അസാധാരണമായെന്ന് പറഞ്ഞുകൊണ്ടാണ് പ്രഖ്യാപനമുണ്ടായത്.

Keywords: Monkey pox: Health Ministry Releases Dos and Don'ts to Prevent Spread, New Delhi, News, Health, Health and Fitness, Patient, Trending, National.




Post a Comment