ഏഥന്‍സ്: (www.kvartha.com) താഴ്ന്ന് പറന്ന് വഴിയാത്രക്കാരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒരു യാത്രാവിമാനം. ഗ്രീസിലെ സ്‌കിയാതോസ് ദ്വീപില്‍ ലാന്‍ഡ് ചെയ്ത വിസ്എയര്‍ ആണ് അപകടകരമായി താഴ്ന്നുപറന്നത്. യാത്രക്കാരെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
സ്‌കിയാതോസ് അലക്‌സാന്‍ഡ്രോസ് പപഡിമാന്റിസ് വിമാനത്താവളത്തിലിറങ്ങുന്നതിനായാണ് വിമാനം എത്തിയത്. തുടര്‍ന്ന് കടലിന് മുകളില്‍ നിന്ന് ദ്വീപിലേക്കെത്തുന്നതോടെ വിമാനം അപകടകരമാം വിധം താഴ്ന്നുപറക്കുകയാണ്.
അവിടെ നില്‍ക്കുകയായിരുന്ന ഒരാളെ തൊട്ടുതൊട്ടില്ലെന്ന തരത്തിലാണ് വിമാനത്തിന്റെ മുന്‍ ചക്രം കടന്നുപോയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിമാനം വരുന്നത് കാണുമ്പോഴേ ആളുകള്‍ ഓടിമാറുന്നത് വീഡിയോയില്‍ കാണാം.