MLA award | ഗുരുവായൂര്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനമികവിന് എംഎല്‍എ പുരസ്‌കാരം

 


ഗുരുവായൂര്‍: (www.kvartha.com) ഗുരുവായൂര്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ പുരസ്‌കാരം. ചാവക്കാട് എംആര്‍ആര്‍എം സ്‌കൂളില്‍ നടന്ന പ്രതിഭാ സംഗമം 2022 പുരസ്‌കാര സമര്‍പണ ചടങ്ങ് എന്‍ കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

MLA award | ഗുരുവായൂര്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനമികവിന് എംഎല്‍എ പുരസ്‌കാരം


മണ്ഡലത്തിലെ 400ലധികം വരുന്ന വിദ്യാര്‍ഥികളെ പ്രതിഭാ സംഗമത്തില്‍ ആദരിച്ചു. സമൂഹത്തിനോട് പ്രതിബന്ധതയുള്ളവരായി വിദ്യാര്‍ഥികള്‍ മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് എംഎല്‍എ അഭിപ്രായപ്പെട്ടു.

പ്രതിഭകളെ കണ്ടെത്തുന്നതില്‍ വ്യത്യസ്ത തലങ്ങളുണ്ടെന്നും പ്രവര്‍ത്തി, കാലം എന്നിവ അതുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം ഒരുവനെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് ചടങ്ങിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗവ.പ്രിന്‍സിപല്‍ സെക്രടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളാണ് നാളത്തെ നല്ല പൗരന്‍മാരാകേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച ഗവ.ഫിഷറീസ് പുത്തന്‍ കടപ്പുറം, സെന്റ് തോമസ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഏങ്ങണ്ടിയൂര്‍, ഗവ.വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

MLA award | ഗുരുവായൂര്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനമികവിന് എംഎല്‍എ പുരസ്‌കാരം


നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്‌സന്‍ പ്രസന്ന രണദിവെ, പഞ്ചായത് പ്രസിഡന്റുമാരായ ടി വി സുരേന്ദ്രന്‍, ജാസ്മിന്‍ ശഹീര്‍, വി സി ശാഹിബാന്‍, പിടിഎ പ്രസിഡന്റ് ബശീര്‍ മൗലവി, എംആര്‍ആര്‍എം സ്‌കൂള്‍ പ്രധാന അധ്യാപിക കെ ഡി ഷീബ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: MLA award for excellence in studies to students who secured A+ in SSLC and Plus Two examinations of Guruvayur constituency, Guruvayoor, News, Education, Students, Award, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia