Follow KVARTHA on Google news Follow Us!
ad

Missing Man Found | ഖത്വറില്‍ നിന്നെത്തിയശേഷം കാണാതായ അനസിനെ കുടുംബത്തോടൊപ്പം കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Missing,Police,Complaint,Kerala,
കോഴിക്കോട്: (www.kvartha.com) ഖത്വറില്‍ നിന്നെത്തിയശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെ കുടുംബത്തോടൊപ്പം കണ്ടെത്തിയതായി പൊലീസ്. ഞായറാഴ്ച പുലര്‍ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കുടുംബത്തോടൊപ്പം കണ്ടെത്തിയത്.

Missing Man Fond In Kozhikode, Kozhikode, News, Missing, Police, Complaint, Kerala

ചോദ്യം ചെയ്യലില്‍ കുടുംബത്തോടൊപ്പം ഡെല്‍ഹിയില്‍ ആയിരുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അനസിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഞായറാഴ്ച തന്നെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ മാസം 20ന് ഖത്വറില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ അനസിനെ കാണാനില്ലെന്ന് കാട്ടി മാതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നാദാപുരം പൊലീസ് അന്വേഷണം തുടങ്ങിയത്. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകള്‍ അനസിന്റെ ഭാര്യവീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് അനസിനെ അന്വേഷിച്ച സംഘം അനസ് ഒരു സാധനം ഖത്വറില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകള്‍ എത്തി എന്ന് അനസിന്റെ മാതാവ് നല്‍കിയ പരാതിയിലും പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയമായിരുന്നു പൊലീസിന്.

ഖത്വറില്‍ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷും( 35) ജൂണ്‍ 16 മുതല്‍ കാണാതായ ശേഷം ജൂലൈ എട്ടിന് തിരിച്ചെത്തിയിരുന്നു. റിജേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായി. ഖത്വറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചത്.

ഇതിനിടയില്‍ അജ്ഞാതര്‍ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തി. ആശങ്കാകുലരായ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വളയം പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ജൂലൈ എട്ടിന് തിരിച്ചെത്തിയത്.

Keywords: Missing Man Fond In Kozhikode, Kozhikode, News, Missing, Police, Complaint, Kerala.

Post a Comment