Opens fire | സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ ആന്ധ്രാപ്രദേശ് മന്ത്രി പൊലീസുകാരന്റെ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു; വീഡിയോ വൈറല്‍

 


ഹൈദരാബാദ്: (www.kvartha.com) സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഹ്ബൂബ് നഗറില്‍ നടന്ന റാലിക്കിടെ പൊലീസുകാരന്റെ തോക്കില്‍ നിന്ന് എക്‌സൈസ് - കായിക മന്ത്രി വി ശ്രീനിവാസ് ഗൗഡ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍, ഇതേക്കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല.
                
Opens fire | സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന റാലിക്കിടെ ആന്ധ്രാപ്രദേശ് മന്ത്രി പൊലീസുകാരന്റെ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു; വീഡിയോ വൈറല്‍

മഹ്ബൂബ് നഗറില്‍ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചതായും നൂറുകണക്കിന് യുവാക്കളും ജനങ്ങളും പങ്കെടുത്തതായും വൃത്തങ്ങള്‍ അറിയിച്ചു. റാലിക്കിടെ മന്ത്രി ശ്രീനിവാസ് ഗൗഡ് തന്റെ ഗാര്‍ഡിന്റെ എസ്എല്‍ആര്‍ സര്‍വീസ് തോക്ക് എടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് യുവാക്കള്‍ ആര്‍പ്പുവിളിച്ച് ആഘോഷിച്ചു.

അതേസമയം താന്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് മന്ത്രി ശ്രീനിവാസ് ഗൗഡ് പ്രതികരിച്ചു. കായിക മന്ത്രിയായതിനാല്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നും ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ചിലര്‍ ബോധപൂര്‍വം ചെളിവാരിയെറിയാന്‍ തുടങ്ങിയെന്നും റബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന് ജില്ലാ എസ്പിയുടെ അനുമതി വാങ്ങിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Hyderabad, Video, Minister, Police, Independence-Day, Celebration, Social-Media, Minister Srinivas Goud, Minister Srinivas Goud opens fire into air with cop's service weapon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia