കഴിഞ്ഞദിവസം സംഭവത്തില്‍ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും സിനിമയെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞിരുന്നു. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ താമരശ്ശേരി ചുരത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ പപ്പു പറഞ്ഞ ഇപ്പോ ശര്യാക്കിത്തരാം എന്ന ഡയലോഗ് ഇന്നും വളരെ പ്രശസ്തമാണെന്നും റിയാസ് പറഞ്ഞിരുന്നു.
കുഞ്ചാകോ ബോബന്റെ വാക്കുകള്‍:
എന്റെ ഒരു പൊതുസുഹൃത്ത് വഴി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹം വളരെ രസകരമായാണ് ഈ പരസ്യത്തെ എടുത്തത്. സിനിമയെ സിനിമയായി കാണുകയും പരസ്യത്തെ പരസ്യമായി കാണുകയും ചെയ്യുന്ന ഒരാളാണ്.
അദ്ദേഹം കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, ഭരണപക്ഷത്ത് ഇരിക്കുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. മന്ത്രിമാരും എം എല്‍ എമാരും ഉണ്ട്. അവരെല്ലാം സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് അറിഞ്ഞത്.
ഇതൊരു കോര്‍ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സര്‍കാറിനെയോ രാഷ്ട്രീയക്കാരെ മാത്രമോ ഉദ്ദേശിച്ചല്ല ഈ സിനിമ. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.
റോഡ് പണിയില്‍ അതോറിറ്റികള്‍ തമ്മിലുള്ള കോര്‍ഡിനേഷന്‍ ഇല്ലായ്മയൊക്കെ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഇതെല്ലാം സിനിമയില്‍ പറയുന്നു. ഒരു മുന്‍കാല കള്ളന്റെ ജീവിതത്തില്‍ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം.
ഇതിനെ ഒരു സിനിമാറ്റിക് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാല്‍, ഈ സിനിമ കണ്ടവര്‍ക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്.
സിനിമയില്‍ കക്ഷി രാഷ്ട്രീയം പോലെയുള്ള വിഷയങ്ങളില്ല. എനിക്ക് സിനിമയെ സംബന്ധിച്ചോ വിവാദങ്ങളെ സംബന്ധിച്ചോ യാതൊരു തരത്തിലുമുള്ള ആശങ്കയില്ല- കുഞ്ചാകോ ബോബന്‍ പറഞ്ഞു.
Keywords: Minister Muhammad Riaz will watch the movie with his family Says Kunchako Boban, Kochi, News, Cinema, Controversy, Minister, Family, Trending, Cine Actor, Kerala.