Follow KVARTHA on Google news Follow Us!
ad

Shigella | 'ഷിഗെല്ല ബാധിച്ച് കോമയിലായ നാലര വയസുകാരന്‍ മുഹമ്മദ് സാലിഹിനെ കൈവിട്ട് മെഡികല്‍ കോളജ്'; ചികിത്സാ സഹായത്തിന് സര്‍കാരിന്റെ കനിവ് തേടി കുടുംബം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Child,hospital,Treatment,Allegation,Kerala,
കോഴിക്കോട്: (www.kvartha.com) ഷിഗെല്ല ബാധിച്ച് കോമയിലായ നാലര വയസ്സുകാരന്‍ മുഹമ്മദ് സാലിഹിനെ കൈവിട്ട് മെഡികല്‍ കോളജ്. ഇനി മരുന്നൊന്നും കൊടുക്കാനില്ലെന്നും കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് നല്‍കിയിരിക്കുകയാണ് അധികൃതരെന്ന് സാലിഹിന്റെ പിതാവ് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ഇനിയങ്ങോട്ട് എന്ത് ചികിത്സ നല്‍കണമെന്ന് പോലും പറഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു.

Medical college gave up four-and-a-half-year-old , who was in a coma due to Shigella, Kozhikode, News, Child, Hospital, Treatment, Allegation, Kerala

കഴിഞ്ഞ ജുലൈ 26 മുതല്‍ മുഹമ്മദ് സാലിഹ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവിടെ നിന്ന് മാറ്റണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തുചെയ്യണമെന്നറിയില്ലെന്നും ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെട്ട് കുട്ടിയെ രക്ഷിക്കണമെന്നും ബന്ധുക്കള്‍ പറയുന്നു.

കുഞ്ഞ് കൈയും കാലും ഇളക്കുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ സര്‍കാരില്‍ നിന്ന് ഇടപെടലുണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഓടോ തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിന് മറ്റ് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ തേടാനള്ള സാഹചര്യവുമില്ല. ചികിത്സാ നിഷേധം ആരോപിക്കപ്പെട്ടതിനാല്‍ മെഡികല്‍ കോളജ് ആശുപത്രിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

Keywords: Medical college gave up four-and-a-half-year-old , who was in a coma due to Shigella, Kozhikode, News, Child, Hospital, Treatment, Allegation, Kerala.


Post a Comment